കോട്ടയം: ഓള് ഇന്ത്യ പ്രൈവറ്റ് നഴ്സസ് അസോസിയേഷണ്റ്റെ നേതൃത്വത്തില്‍ നഴ്സസ് അവകാശ പ്രഖ്യാപന കണ്വന്ഷന് നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രാവിലെ ൯.൩൦ന് തിരുനക്കര മൈതാനത്ത്നിന്ന് ജാഥ ആരംഭിക്കും. ചങ്ങനാശേരി, തിരുവല്ല, കോഴഞ്ചേരി, പത്തനംതിട്ട, പന്തളം, അടൂറ്, കൊട്ടാരക്കര, വെഞ്ഞാറുംമൂട്, വട്ടപ്പാറ വഴി തിരുവനന്തപുരത്ത് സമാപിക്കും. നാളെ രാവിലെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ൧൮ന് വൈകിട്ട് വൈകിട്ട് തിരുവനന്തപുരം ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് ഓര്ഗനൈസേഷന് പ്രതിനിധി വിന്‍സെണ്റ്റ് ഇമ്മാനുവേല്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡണ്റ്റ് വി.അബിലാല്‍ അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: