കോട്ടയം : അമ്മത്തൊട്ടിലില്‍ വീണ്ടും ആണ്‍കുഞ്ഞ്. ഇന്നലെ രാവിലെയാണ് ജില്ലാ ആശുപത്രിയില്‍ സ്ഥാപിച്ചിരിക്കുന്ന അമ്മത്തൊട്ടില്‍ മൂന്ന് മാസം പ്രായം വരുന്ന ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ടത്. അമ്മത്തൊട്ടില്‍ സ്ഥാപിച്ച ശേഷം ഉപേക്ഷിക്കുന്ന പതിമൂന്നാമത്തെ കുട്ടിയാണിത്.വെളുത്ത നിറമുളള നാലു കിലോഗ്രാം തൂക്കമുള്ള ആരോഗ്യമുള്ള ആണ്‍കുഞ്ഞിനെയാണ് രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചത്. രാവിലെ എട്ടരയോടെ ഓട്ടോയിലെത്തിയ ഇവര്‍ കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം കടന്നുകളയുകയായിരുന്നുവെന്ന് പറയപ്പെടുന്നു. അമ്മത്തൊട്ടില്‍ നിന്ന് അലാറാം കേട്ടതിനെത്തുടര്‍ന്ന് ജീവനക്കാരെത്തുകയും പിന്നീട് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഏകദേശം അമ്പതും മുപ്പതും പ്രായമുള്ള രണ്ട് സ്ത്രീകളാണ് കുട്ടിയെ ഉപേക്ഷിക്കാനെത്തിയതെന്ന് പറയപ്പെടുന്നു. നാലു കുട്ടികളായെന്നും ഇളയകുഞ്ഞിനെ കൊല്ലുമെന്ന ഭര്‍ത്താവിണ്റ്റെ ഭീഷണിയുമാണ് കുട്ടിയെ ഉപേക്ഷിക്കാന്‍ കാരണമെന്ന് പറയപ്പെടുന്നു. കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറി. കുട്ടിയെ ഇന്ന് തിരുവനന്തപുരത്തെ ശിശുക്ഷേമസമിതിയുടെ ഓഫീസിലേക്ക് കൊണ്ടുപോകുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി ഓഫീസര്‍ എം.എസ്.സോമന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: