കൊച്ചി: ജില്ലയിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് വിതരണം ചെയ്യുന്നതിനായി ഭക്ഷ്യധാന്യങ്ങളും പഞ്ചസാരയും മണ്ണെണ്ണയും ലഭ്യമാക്കിയിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
എപിഎല്‍ സാധാരണ വിഭാഗത്തില്‍ കിലോഗ്രാമിന് 8.90 രൂപ നിരക്കില്‍ പരമാവധി 12 കിലോഗ്രാം അരിയും 6.70 രൂപ നിരക്കില്‍ മൂന്ന് കിലോഗ്രാം ഗോതമ്പും ലഭിക്കും. എപിഎല്‍ വിഭാഗത്തില്‍ രണ്ടു രൂപ നിരക്കിലുള്ള പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പരമാവധി 10 കിലോഗ്രാം അരിയും മൂന്നു കിലോഗ്രാം ഗോതമ്പും ലഭിക്കും. ഇതിന് പുറമെ എപിഎല്‍ വിഭാഗത്തില്‍ കിലോഗ്രാമിന് 12.70 രൂപ നിരക്കില്‍ പത്ത് കിലോഗ്രാം വരെ അരിയും 9.20 രൂപ നിരക്കില്‍ ഗോതമ്പും സ്റ്റോക്കനുസരിച്ച് നല്‍കും.
ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് ഈ മാസം കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ 25 കിലോഗ്രാം അരിയും രണ്ടു രൂപ നിരക്കില്‍ ഏഴ് കിലോഗ്രാം ഗോതമ്പും വിതരണത്തിന് സജ്ജമാക്കിയിട്ടുണ്ട്. എഎവൈ വിഭാഗത്തില്‍ കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ 35 കിലോഗ്രാം അരി ലഭിക്കും. അന്നപൂര്‍ണ കാര്‍ഡുടമകള്‍ക്ക് പത്ത് കിലോഗ്രാം അരി സൗജന്യമായി നല്‍കും.
വൈദ്യുതീകരിക്കാത്ത വീടുകള്‍ക്ക് അഞ്ച് ലിറ്റര്‍ മണ്ണെണ്ണ വീതവും വൈദ്യുതീകരിച്ച വീടുകള്‍ക്ക് ഒന്നര ലിറ്റര്‍ മണ്ണെണ്ണയും ലിറ്ററിന് 14.50 നിരക്കില്‍ ലഭിക്കും. കിലോഗ്രാമിന് 13.50 രൂപ നിരക്കില്‍ ബിപിഎല്‍, എഎവൈ വിഭാഗത്തിലെ ഓരോ അംഗത്തിനും 400 ഗ്രാം പഞ്ചസാര നല്‍കും. എല്ലാ വിഭാഗത്തിലും കാര്‍ഡുടമകള്‍ക്ക് 12 രൂപ നിരക്കില്‍ രണ്ട് കിലോഗ്രാം ആട്ടയും ലഭ്യമാണ്.
ഭക്ഷ്യധാന്യങ്ങളുടെ വിതരണം സംബന്ധിച്ച പരാതി 18… എന്ന ടോള്‍ ഫ്രീ നമ്പറിലോ ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകളിലോ നല്‍കാം. റേഷന്‍ കടകളില്‍ നിന്നും വാങ്ങുന്ന സാധനങ്ങളുടെ ബില്‍ കാര്ഡുമടകള് ചോദിച്ചു വാങ്ങണമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: