പിറവം: ബിജെപി മുളന്തുരുത്തി സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ നടത്തുന്ന റിലേ നിരാഹാര സമരം രണ്ടുമാസം പിന്നിട്ടിട്ടും ഈ ജനകീയ സമരത്തെ ഭരണകര്‍ത്താക്കള്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് മുളന്തുരുത്തി പഞ്ചായത്തില്‍ ബിജെപി ഇന്നലെ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണ വിജയമായിരുന്നു. ഇരുചക്രവാഹനങ്ങള്‍ ഒഴിച്ച് മറ്റുവാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല.
കടകമ്പോളങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പൂര്‍ണ്ണമായി അടഞ്ഞുകിടന്നു. ഹര്‍ത്താലിനോടനുബന്ധിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രകടനവും പ്രതിഷേധയോഗവും നടത്തി. യോഗം ബിജെപി നിയോജകമണലഡം പ്രസിഡന്റ് വി.എസ്. സത്യന് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി പി.എച്ച്. ശൈലേഷ്, ജനറല്‍ സെക്രട്ടറിമാരായ ഉണ്ണി വല്ലയില്‍, ഷാജി കണ്ണന്‍കോട്ടില്‍, ഷീജ പരമേശ്വരന്, പി.കെ. അനിരുദ്ധന്, പി.എസ്. അനില്‍, എം.എസ്. കൃഷ്ണകുമാര്‍, കെ.എസ്. ഉണ്ണികൃഷ്ണന്, ടി.കെ. പ്രശാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രകടനത്തിന് സാനുകാന്ത്, മഹേഷ്, രഘുനാഥ്, ഹരിദാസ്, ദുര്‍ഗ്ഗപ്രസാദ്, പത്മകുമാര്‍, കരുണന്, ഷാജി തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: