സാവോപോളോ: വിമാനം പറന്നുകൊണ്ടിരിക്കെ യാത്രക്കരന് പെയിലറ്റിനെ ആക്രമിച്ചു. ഉറുഗ്വേ തലസ്ഥാനമായ മോണ്ടിവിഡിയോവില് നിന്നും സാവോപോളോയിലേക്ക് പോയ ബ്രസീലിയന്‍ വിമാനത്തിലാണ് സംഭവം. അക്രമി മാനസിക അസ്വാസ്ഥ്യമുള്ള ആളാണെന്നാണ് സൂജന. ഇയാളുടെ അക്രമത്തില്‍ പൈലറ്റിന്റെ നിയന്ത്രണത്തില്‍ നിന്നും തെറ്റി വിമാനം ചെറുതായൊന്നു ഉലഞ്ഞെങ്കിലും മറ്റ് അപകടങ്ങളൊന്നും ഉണ്ടായിട്ടില്ല.
സംഭവത്തെ തുടര്‍ന്ന് വിമാനം അലീഗ്രേയില് അടിയന്തിര ലാന്‍ഡിംഗ് നടത്തി. തുടര്‍ന്ന് അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: