Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദീനദയാല്‍ജി സമൂഹത്തിനായി സമര്‍പ്പിക്കപ്പെട്ട വ്യക്തിത്വം: ഒ.രാജഗോപാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2012, 10:10 am IST
in Kerala

കാഞ്ഞങ്ങാട്‌: പണ്ഡിറ്റ്‌ ദീനദയാല്‍ ഉപാധ്യായയുടെ ജീവിതം സമൂഹത്തിനായി സമര്‍പ്പിക്കപ്പെട്ടതായിരുന്നുവെന്നും നമ്മുടെ നാടിന്റെ പുരാതന സംസ്കാരത്തിലധിഷ്ഠിതമായ ധര്‍മ്മരാജ്യമായിരുന്നു അദ്ദേഹത്തിന്റെ ദര്‍ശനത്തിന്‌ ആധാരമെന്നും മുന്റെയില്‍വെ കേന്ദ്ര സഹമന്ത്രിയും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ ഒ.രാജഗോപാല്‍ പറഞ്ഞു. കാഞ്ഞങ്ങാട്‌ സൗത്തില്‍ പുതുതായി നിര്‍മ്മിച്ച ദീനദയാല്‍ സാംസ്കാരിക കേന്ദ്രം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഗ്ഗത്തിനും ജാതിക്കും അതീതമായി സംസ്കാരത്തിനും മൂല്യങ്ങള്‍ക്കുമാണ്‌ അദ്ദേഹം പ്രാധാന്യം കൊടുത്തത്‌. ഭാരതീയ സംസ്കാരം ഉള്‍കൊള്ളുന്ന ഏവരേയും അദ്ദേഹം ഹിന്ദുവായി കണ്ടു. പ്രസംഗത്തേക്കാള്‍ ഉപരി പ്രവര്‍ത്തനത്തിന്‌ അദ്ദേഹം പ്രാധാന്യം നല്‍കി. കക്ഷി രാഷ്‌ട്രീയത്തിനതീതമായി ധര്‍മ്മരാജ്യം എന്ന വീക്ഷണമാണ്‌ അദ്ദേഹത്തിന്‌ ഉണ്ടായിരുന്നത്‌. ധര്‍മ്മരാജ്യത്തിന്‌ അനുസൃതമായ സാംസ്കാരിക വീക്ഷണമുള്ള ഒരു ജനതയെ വളര്‍ത്തിയെടുക്കുന്നതിന്‌ അനുയോജ്യമായ ഒരു സാംസ്കാരിക കേന്ദ്രമാകണം ഇവിടെ വളര്‍ന്നുവരേണ്ടത്‌ എന്ന്‌ അദ്ദേഹം തുടര്‍ന്ന്‌ പറഞ്ഞു.

ഭാരതീയ സംസ്കാരം വിശാലമാണ്‌. ലോകത്തിലുണ്ടായിരുന്ന 49 സംസ്കാരങ്ങളും തകര്‍ന്ന്‌ മണ്ണടിഞ്ഞപ്പോള്‍ അതിജീവിച്ചത്‌ ഭാരതീയ സംസ്കാരം മാത്രമാണ്‌. നമ്മുടെ സംസ്കാരത്തിന്റെ വിശാല വീക്ഷണവും സവിശേഷതയുമാണ്‌ അതിന്‌ കാരണം. വിശിഷ്ടമായ ഈ സംസ്കാരത്തെ ഉന്മൂല നാശം വരുത്താന്‍ ബ്രിട്ടീഷ്‌ ഭരണ കാലത്ത്‌ മെക്കാളെയുടെ വിദ്യാഭ്യാസ പദ്ധതി അടക്കം പലതും നടപ്പില്‍ വരുത്തിയെങ്കിലും അതൊന്നും വിജയിച്ചിട്ടില്ല. സ്വാതന്ത്ര്യാനന്തരം നമ്മുടെ സംസ്കാരവും ധര്‍മ്മവും തിരിച്ചറിയാനുതകുന്ന ധാര്‍മ്മിക വിദ്യാഭ്യാസത്തിന്‌ സംവിധാനമില്ലാതെപോയതാണ്‌ നമ്മുടെ ഇടയിലെ സാംസ്കാരിക അധഃപതനത്തിന്‌ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ദിനദയാല്‍ജിയുടെ ഫോട്ടോ ബിജെപി ദേശീയ കൗണ്‍സില്‍ അംഗം മടിക്കൈ കമ്മാരന്‍ അനാച്ഛാദനം ചെയ്തു. പി.ദാമോദര പണിക്കര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ആര്‍എസ്‌എസ്‌ വിഭാഗ്‌ സമ്പര്‍ക്ക പ്രമുഖ്‌ ടി.വി.ഭാസ്ക്കരന്‍, ബിജെപി ജില്ലാ പ്രസിഡണ്ട്‌ സുരേഷ്‌ കുമാര്‍ ഷെട്ടി, ബിഎംഎസ്‌ ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ വി.വി.ബാലകൃഷ്ണന്‍, ബിജെപി മണ്ഡലം പ്രസിഡണ്ട്‌ കെ.വിരാമകൃഷ്ണന്‍, ബിജെപി മുന്‍സിപ്പല്‍ കമ്മിറ്റി ചെയര്‍മാന്‍ ടി.കെ.വത്സലന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

ആദ്യ കാല ജനസംഘം പ്രവര്‍ത്തകരായ അപ്പുണ്ണിനായര്‍, കുഞ്ഞിരാമന്‍ കെ.വി, കുഞ്ഞിരാമന്‍ പി, നാരായണന്‍, കെ. കുഞ്ഞമ്പു, വി.കെ. കുഞ്ഞിക്കണ്ണന്‍ പനങ്കാവ്‌, കുഞ്ഞമ്പു.എ, രാഘവന്‍ എ.വി, ആലാമി, എ. ഷണ്‍മുഖന്‍ എന്നിവരെയും വിമുക്ത ഭടന്മാരായ സുബേദാര്‍ കെ.പി.ബാലകൃഷ്ണന്‍, സുബേദാര്‍ എന്‍.ബാലകൃഷ്ണന്‍നായര്‍, ക്യാപ്റ്റന്‍ കെ.ദാമോദരന്‍, സുബേദാര്‍ എ.വി.വിജയന്‍നായര്‍, സുബേദാര്‍ മേജര്‍ വി.കെ.ബാലചന്ദ്രന്‍, സുബേദാര്‍ കെ.പി.പ്രഭാകരന്‍ നായര്‍, സുബേര്‍ദാര്‍ സി.വി.പ്രഭാകരന്‍, സുബേര്‍ദാര്‍ തുളസീദാസന്‍, സുബേര്‍ദാര്‍ ജോണ്‍, നായക്‌ പി.കെ.നാരായണന്‍, സുബേദാര്‍ പ്രകാശന്‍, സുബേര്‍ദാര്‍ രാജു കെ.വി, സി.കണ്ണന്‍ എന്നിവരെയും ചടങ്ങില്‍ ഒ.രാജഗോപാല്‍ ആദരിച്ചു. കൊവ്വല്‍ ദാമോദരന്‍ സ്വാഗതവും വി.നാരായണന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന്‌ വൈകുന്നേരം നടന്ന സാംസ്കാരിക സമ്മേളനത്തില്‍ പെരിയച്ചൂര്‍ സുകുമാരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യ വേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണവും ആര്‍എസ്‌എസ്‌ ജില്ലാ കാര്യവാഹ്‌ കൊടവലം വേലായുധന്‍ ആശംസാ പ്രസംഗവും നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നമ്മള്‍ വളരണം ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം; ബാലനേതൃശിബിരം ഉദ്ഘാടനം ചെയ്ത് ഡോ. മോഹന്‍ ഭാഗവത്

Cricket

ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡിനുള്ള മത്സരത്തിൽ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ; അവാർഡ് ചേട്ടൻ തൂക്കുമോ ?

India

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

World

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

Kerala

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.