ബര്‍മിങ്ന്‍ഘാം: യുഎസ് പ്രസിഡന്റ് ബരാക് ഒബാമയെ വധിക്കാന്‍ പദ്ധതിയിട്ടതായി ഉസ്ബെക് പൗരന്റെ കുറ്റസമ്മതം. ഉല്ഗ്ബെക് കോഡിറോയാണ് ബര്‍മിങ്ന്‍ഘാം കോടതിയില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഭീകരവാദികള്‍ക്ക് സഹായം നല്‍കുക, യുഎസ് പ്രസിഡന്റിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുക, ആയുധം കൈവശം വയ്ക്കുക എന്നീ കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ ജൂലൈയിലാണ് അലബാമയിലെ ഒരു മോര്ട്ടലില് നിന്ന് ഇയാളെ പിടികൂടിയത് റൈഫിള്‍, ഗ്രനേഡ് തുടങ്ങിയവ ഇയാളുടെ പക്കല്‍ നിന്ന് കണ്ടെത്തിയിരുന്നു. 2009 ജൂണിലാണ് കൊഡിറോ സ്റ്റുഡന്റ് വിസയില്‍ അമേരിക്കയില്‍ എത്തിയത്.
ഭീകര സംഘടനയായ ഇസ്ലാമിക് മൂവ്മെന്റില്‍ ഉള്‍പ്പെട്ട ആളുമായി ആശയവിനിമയം നടത്തിയതായും ഇയാളാണ് ഒബാമയെ കൊല്ലണമെന്ന് നിര്‍ദ്ദേശിച്ചതെന്നും കോഡിറോ കോടതിയില്‍ പറഞ്ഞു. ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഉസ്ബക്കിസ്ഥാനെ വിദേശ ഭീകര സംഘടനയുടെ പട്ടികയില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉള്‍പ്പെടുത്തയിട്ടുണ്ട്. കോഡിറോയ്ക്ക് 30 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: