കോട്ടയം : കോട്ടയം, എറണാകുളം പട്ടണങ്ങളിലെ പല വെജിറ്റേറിയന്‍ ഹോട്ടലുകളിലും വില്പനയ്ക്കായി എത്തിക്കുന്നതു കോയമ്പത്തൂരില്‍ തയാറാക്കുന്ന ചപ്പാത്തിയാണ്. കോയമ്പത്തൂര്‍-എറണാകുളം, കോയമ്പത്തൂര്‍-കോട്ടയം റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന ലക്ഷ്വറി ബസുകളിലാണു പായ്ക്കു ചെയ്ത ചപ്പാത്തി എത്തിക്കുന്നത്. വൈകുന്നേരം കോയമ്പത്തൂരില്‍നിന്ന് യാത്ര തിരിക്കുന്ന ബസ് പുലര്‍ച്ചെ കോട്ടയത്ത് എത്തും. കോട്ടയം ബേക്കര്‍ ജംഗ്ഷനിലാണു കോയമ്പത്തൂരില്‍നിന്നുള്ള ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നത്. ഈ സ്റ്റോപ്പിലാണു കെട്ടുകളായി ചപ്പാത്തികള്‍ അടുക്കിവയ്ക്കുന്നത്. വെജിറ്റേറിയന്‍ ഹോട്ടലുകാര്‍ തങ്ങളുടെ വാഹനങ്ങളില്‍ എത്തി ചപ്പാത്തി ഹോട്ടലുകളിലേക്ക് എത്തിക്കും. കോയമ്പത്തൂരിലും സമീപപ്രദേശങ്ങളിലും കുടില്‍ വ്യവസായം പോലെ ചപ്പാത്തി ഉത്പാദിപ്പിക്കുന്നു. ഒരേചപ്പാത്തി ഉണ്ടാക്കുന്നതിന് ഇത്ര പൈസ എന്ന നിരക്കിലാണ് ഇവര്‍ക്കു പ്രതിഫലം നല്‍കുന്നത്. കേരളത്തില്‍ തൊഴിലാളികളെ ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടാണു തമിഴ്നാട്ടില്‍നിന്ന് ചപ്പാത്തി ഉണ്ടാക്കി കേരളത്തിലെ മാര്‍ക്കറ്റുകളില്‍ വിറ്റഴിക്കുന്നതിന് കാരണം. ഇന്ന് നഗരത്തിലെ പല ഹോട്ടലുകളിലും വില്പന നടത്തുന്ന ചപ്പാത്തി ഇന്നലെ രാവിലെ കോയമ്പത്തൂരില്‍ റെഡിയാക്കി രാത്രി ബസിന് ഇവിടെയെത്തിച്ചതാണെന്ന വസ്തുത കഴിക്കുന്നവര്‍ അറിയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: