കോട്ടയം : ജീവനക്കാരുടെ ശമ്പളവും മറ്റ് ആനൂകൂല്യങ്ങളും നല്‍കാനുള്ള ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പട്ട് നഗരസഭാ ജീവനക്കാര്‍ പണിമുടക്കി. എല്ഡിഎഫിണ്റ്റെയും യുഡിഎഫിണ്റ്റെയും നേതൃത്വത്തിലുള്ള മുനിസിപ്പല്‍ ആന്‍ഡ് കോര്പറേഷന് സ്റ്റാഫ് യൂണിയന്, മുനിസിപ്പല്‍ ആന്‍ഡ് കോര്പറേഷന് സ്റ്റാഫ് അസോസിയേഷന് എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയത്. കോട്ടയം നഗരസഭയുടെ പ്രധാന ഓഫീസും കുമാരനല്ലര്, നാട്ടകം സോണല്‍ ഓഫീസുകളും തുറന്നില്ല. വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്തിയ ജനങ്ങള്‍ക്ക് ഇത് വളരെ ബുദ്ധിമുട്ടുണ്ടാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: