കോട്ടയം: നാഗമ്പടത്ത് വര്‍ഷങ്ങളായി യാതൊരുഅനുമതിയും അംഗീകാരവും ഇല്ലാതെ സ്വര്‍ഗീയ വിരുന്ന് എന്ന പേരില്‍ പ്രവര്‍ത്തിച്ചുവരുന്ന അനധികൃത സുവിശേഷകേന്ദ്രത്തിന് കൊമേഴ്സ്യല്‍ താരിഫില്‍ വൈദ്യുതി കണക്ഷന് നല്‍കുകയും പിന്നീട് ചട്ടങ്ങള്‍ ലംഘിച്ച് ആരാധനാലയം എന്ന വിഭാഗത്തില്‍പെടുത്തി താരിഫ് ഇളവ് ചെയ്ത് ലക്ഷക്കണക്കിന് രൂപ കെഎസ്ഇബിക്ക് നഷ്ടംവരുത്തുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി മന്ത്രി, ചെയര്മാന്, ചീഫ് എഞ്ചിനീയര്‍ എന്നിവര്‍ക്ക് ഹിന്ദുഐക്യവേദി നേതാക്കള്‍ പരാതി നല്കി. ഹിന്ദുഐക്യവേദി നടത്തിക്കൊണ്ടിരിക്കുന്ന സമരത്തെത്തുടര്‍ന്ന് കോട്ടയം നഗരസഭ നവംബര്‍ ൨ന് അനധികൃത കെട്ടിടം പൊളിക്കാന്‍ നോട്ടീസ് നല്‍കിയിട്ടും ഇപ്പോഴും എല്ലാ നിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഈ കെട്ടിടത്തിനെ സംബന്ധിച്ച് നിരവധി പരാതി ലഭിച്ചിട്ടും അതിനെ അവഗണിച്ചുകൊണ്ട് കെഎസ്ഇബി വൈദ്യുതി കണക്ഷന് ഇപ്പോഴും നല്കിവരുന്നു. വൈദ്യുതി ക്ഷാമത്തെപ്പറ്റി നിരന്തരം വിളിച്ചുപറയുന്ന വൈദ്യുതി മന്ത്രിയെ പരിഹസിച്ചുകൊണ്ട് ഈ അനധികൃത കണക്ഷന് റദ്ദാക്കുകയും നഷ്ടപ്പെട്ട വൈദ്യുതചാര്‍ജ്ജ് ഈടാക്കുകയും വേണമെന്ന് പരാതിയില്‍ ഹിന്ദുഐക്യവേദി നേതാക്കളായ എം.പി.ഉണ്ണികൃഷ്ണന്, പൂഴിമേല്‍ രണരാജന്‍, ശ്രീകാന്ത് തിരുവഞ്ചൂറ്‍, പ്രകാശ് കുമ്മനം, മദു കാരാപ്പുഴ, അജിത് പനച്ചിക്കാട്, മനു, ഉണ്ണികൃഷ്ണന്, ബിനു, മധു, പ്രകാശ് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: