കോട്ടയം: സംസ്ഥാന സമ്മേളനത്തില്‍ വി.എസ്.അച്യുതാനന്ദനെ ക്രൂശിക്കുന്നതിന് മുന്നോടിയായാണ് സി.പി.എം. ക്രിസ്തുവിണ്റ്റെ ക്രൂശിത രുപം പ്രദര്‍ശിപ്പിച്ചതെന്ന് ബി.ജെ.പി. സംസ്ഥാന വക്താവ് ജോര്‍ജ് കുര്യന്. യൂദാസ് ക്രിസ്തുവിനെ ഒറ്റുകൊടുത്തതുപോലെ പാര്‍ട്ടി അച്യുതാനന്ദനെ ഒറ്റുകൊടുക്കുകയായിരുന്നു. സമ്മേളനത്തില്‍ വി.എസിനെ ‘ക്രൂശിലേറ്റുമെന്ന്’ ഉറപ്പായിരിക്കേയാണ് ക്രിസ്തുവിണ്റ്റെ ചിത്രമുള്ള പോസ്റ്ററുകള്‍ പതിപ്പിച്ചതെന്നും ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്തെ ആശുപത്രികളില്‍ നഴ്സുമാരെ അടിമ വേല ചെയ്യിക്കുന്നതിനെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: