മാലി: മാല ദ്വീപില്‍ രാജി വച്ച മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീലിനെ അറസ്റ്റു ചെയ്യാന്‍ മാലി കോടതി ഉത്തരവിട്ടു. നഷീലിനൊപ്പം മുന്‍ പ്രതിരോധ മന്ത്രിയെയും അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടുണ്ട്. നഷീലിനെ അറസ്റ്റു ചെയ്യാനായി പൊലീസും പട്ടാളവും കൊട്ടാരത്തിലേക്ക തിരിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു
അതേസമയം എന്തു കാരണത്താലാണ് നഷീലിനെ അറസ്റ്റു ചെയ്യാന്‍ ഉത്തരവിട്ടതെന്ന് അറിയില്ലെന്ന് നഷീദിന്റെ മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗം പറഞ്ഞു. കോടതി അദ്ദേഹത്തിനെതിരെ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചു എന്നതു മാത്രമാണ് തങ്ങള്‍ക്ക് അറിയാവുന്ന ഏക വസ്തുതയെന്ന് ആദാം മാനിക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: