കോലഞ്ചേരി: കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ നഴ്സുമാര്‍ നടത്തിവരുന്ന സമരം 12 ദിവസം പിന്നിട്ടിട്ടും പരിഹരിക്കാതെ നീണ്ടുപോകുന്നതിനാല്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് മുഖ്യമന്ത്രി ഈ വിഷയത്തില്‍ മുന്‍കൈ എടുത്ത് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. രാവിലെ 11 മണിക്ക് ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. നഴ്സുമാരുടെ സമരം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭങ്ങള്‍ക്ക് കോലഞ്ചേരി മെഡിക്കല്‍ മിഷന്റെ വിവിധ സ്ഥാപനങ്ങളിലേക്കും വരും ദിവസങ്ങളില്‍ ബിജെപി മാര്‍ച്ച് നടത്തുമെന്നും പോലീസിനെ ഉപയോഗിച്ച് സമരത്തെ നേരിടാന്‍ ശ്രമിച്ചാല്‍ ശക്തമായ രീതിയില്‍ ബിജെപിയും രംഗത്തുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതിഷേധമാര്‍ച്ചിന് ജില്ലാ പ്രസിഡന്റ് പി.ജെ. തോമസ്, ജനറല്‍ സെക്രട്ടറി എം.എന്‍. മധു, നിയോജകമണ്ഡലം പ്രസിഡന്റ് വി.എന്‍. വിജയന്, ജനറല്‍ സെക്രട്ടറി മനോജ് മനക്കേക്കര, സന്തോഷ്.എം., പഞ്ചായത്ത് മെമ്പര്‍ ഷാജി ജോര്‍ജ്ജ്, പി.എന്‍. അശോകന്, സുഭാഷ് വലമ്പൂര്‍, രാമന് കെ.ആര്., സുധീഷ് പള്ളിക്കര, സുകുമാരന്‍ തായ്ക്കാട്ട് തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: