ഷാങ്ഗായ്: രാസചോര്ച്ചയെ തുടര്‍ന്ന് ചൈനയിലെ പ്രധാന നദികളിലൊന്നായ യാങ്ങ്സി നദീ മലിനമായതായി അധികൃതര്‍ മുന്നറിയിപ്പ് നല്കി. ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നെയിലോണിന്റേയും ഡിറ്റര്ജന്റിന്റേയും നിര്‍മാണത്തിനുപയോഗിക്കുന്ന ഫിനോയില്‍ ആണ് ജലത്തില്‍ കലര്‍ന്നതെന്ന് അധികൃതര്‍ പറഞ്ഞു.
ദക്ഷിണ കൊറിയന്‍ കപ്പലിന് നിന്നുള്ള ചോര്‍ച്ചയാണ് ഫിനോയില്‍ വെള്ളത്തില്‍ കലരാന്‍ കാരണം. ജനങ്ങളുടെ ആരോഗ്യത്തിന് ഇത് ഭീഷണിയാവില്ലെന്ന് ജിയാങ്ങ്സു അധികൃതരെ ഉദ്ധരിച്ചുകൊണ്ട് ഷാങ്ഗായ് ഡെയ്ലി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ അസാധാരണമായ അളവില്‍ രാസപദാര്‍ത്ഥം വെള്ളത്തില്‍ കണ്ടെത്തുകയാണെങ്കില്‍ യാങ്ങ്സി നദിയിലെ പ്രധാന ജലസംഭരണി അടയ്ക്കാന്‍ തയ്യാറാണെന്ന് ഷാങ്ഗായിലെ പരിസ്ഥിതി ഉദ്യോഗസ്ഥന് ചെന്‍ വെയ് പറഞ്ഞു.
കഴിഞ്ഞ മാസം ദക്ഷിണ ചൈനയിലെ രണ്ട് നദികളും ഇതുപോലെ രാസപദാര്‍ത്ഥ ചോര്‍ച്ചയെ തുടര്‍ന്ന് മലിനമാക്കപ്പെട്ടിരുന്നു. ഖാനി കമ്പനിയില്‍ നിന്നും പുറന്തള്ളിയ കാന്സറിനുകാരണമായ കാഡ്മിയം ആണ് അന്ന് വെള്ളത്തില്‍ കലര്‍ന്നത്. ഇതേ തുടര്‍ന്ന് ഈ പ്രദേശത്ത് താമസിക്കുന്ന 3.7 ദശലക്ഷം ജനങ്ങളോട് നദിയില്‍ നിന്നുള്ള ജലം കുടിക്കാന്‍ ഉപയോഗിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: