കറുകച്ചാല്‍: വളരെ വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ടെലഫോണ്‍ പോസ്റ്റിലൂടെയുള്ള കണക്ഷന്‍ ബി.എസ്.എന്‍.എല്‍ ഉപേക്ഷിച്ചതാണ്. എന്നാല്‍ ഇന്നും മിക്കയിടത്തും റോഡില്‍ പോസ്റ്റുകള്‍ പരസ്യബോര്‍ഡുകളും താങ്ങി നിലനില്‍ക്കുന്നു. പത്തും ഇരുപതും പേര്‍ക്ക് ടെലഫോണ്‍ പില്ലറില്‍ നിന്നും പോസ്റ്റിലെ ടി.പി.യിലേക്ക് ലൈന്‍ എത്തിച്ചാണ് വരിക്കാര്‍ക്ക് നല്‍കിയിരുന്നത് എന്നാല്‍ ഇപ്പോള്‍ അതിണ്റ്റെ ആവശ്യമില്ലാതായി വരിക്കാര്‍ക്ക് പില്ലറില്‍ നിന്ന് കേബിള്‍ വഴി കണക്ക്ഷന്‍ നല്‍കിയതോടെ പോസ്റ്റിണ്റ്റെ ആവശ്യവും ഇല്ലാതായി. അക്കാലത്തെ പോസ്റ്റുകള്‍ വഴി കണക്ക്ക്ഷന്‍ കൊടുത്തത് ഇപ്പോള്‍ വേണ്ടാത്ത സ്ഥിതിക്ക് പോസ്റ്റുകള്‍ ഇന്നും മാര്‍ഗ്ഗതടസമായി വഴിയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ഏറ്റവും തിരക്കേറിയ കറുകച്ചാല്‍ കവലയില്‍ അനധികൃതമായി നില്‍ക്കുന്ന ടെലഫോണ്‍ പോസ്റ്റ് ഏറെ അപകടമാണ് ഉണ്ടാക്കിയിരിക്കുന്നത്. കവലയിലെ പോസ്റ്റുകളില്‍ കൊടിതോരണങ്ങള്‍ കെട്ടിയതുകാരണം കയര്‍പൊട്ടി താഴെ വീണ് വാഹനത്തില്‍ കരുങ്ങി പോസ്റ്റിണ്റ്റെ നടുഭാഗം വച്ച് ഒടിഞ്ഞിരിക്കുന്നു. അതുപോലെ നെടുംകുന്നം എക്സ്ചേഞ്ചു പരിധിയിലും, മാമ്മൂട് എക്സ്ചേഞ്ചു പരിധിയിലും നിരവധി പോസ്റ്റുകളാണ് ഉപയോഗമില്ലാതെ അപകടം ഉയര്‍ത്തിനില്‍ക്കുന്നത്. മണിമല റോഡിലും, വാഴൂറ്‍ റോഡിലും, ചങ്ങനാശ്ശേരി റോഡിലും, മല്ലപ്പള്ളി റോഡിലും നിരവധി പോസ്റ്റുകള്‍ റോഡിലൂടെ മധ്യഭാഗത്തേക്കു നീങ്ങിയാണു നില്‍ക്കുന്നത്. റോഡിണ്റ്റെ വീതികൂടിയതേടെ ഇത്തരത്തില്‍ നില്‍ക്കുന്ന പോസ്റ്റുകള്‍ അപകടം ഉണ്ടാക്കാന്‍ കാരണമാകുംഅതേസമയം ഗ്രാമപ്രദേശങ്ങളില്‍ മിക്കയിടങ്ങളിലും പോസ്റ്റുകള്‍ കാണാനില്ല. അതോരോരുത്തര്‍ പിഴുതു മാറ്റിയെടുത്തുകൊണ്ടുപോയതായി പറയപ്പെടുന്നു. പോസറ്റിണ്റ്റെ സോക്കറ്റിന് നല്ലവിലകിട്ടുന്നതുകൊണ്ട് ആരുമറിയാതെ എടുത്തുമാറ്റുകയും ചെയ്തിട്ടുണ്ട്. ഇതിന് ചില ജീവനക്കാരുടെ ഒത്താശയുമുള്ളതായി പറയപ്പെടുന്നു. ഇത്തരം പ്രവര്‍ത്തികള്‍ ജനത്തിരക്കുള്ള ഭാഗങ്ങളില്‍ നടക്കില്ല. അതുകാരണം ഇവയൊക്കെ ഇപ്പോഴും ടൗണുകളില്‍ തന്നെ നില്‍ക്കുന്നു. ആരും നീക്കം ചെയ്യാനില്ലാത്തതുകൊണ്ട് പരസ്യബോര്‍ഡുകള്‍ക്കും, കൊടിതോരണങ്ങങ്ങള്‍ക്കും താങ്ങായി ഇന്നും നിലകൊള്ളുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: