കോട്ടയം: കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് മാര്‍ച്ച് ഒന്നുമുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ സമഗ്ര ട്രാഫിക് പരിഷ്കരണം നടപ്പാക്കും. കളക്ട്രേറ്റില്‍ റവന്യൂ മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണണ്റ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. നാറ്റ്പാക്ക് നടത്തിയ പഠനത്തിണ്റ്റെ അടിസ്ഥാനത്തിലാണ് നടപടി. ഗതാത പരിഷ്കരണത്തിനുള്ള ദീര്‍ഘകാലപദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കും. ഹ്രസ്വകാല പദ്ധതികളുടെ ഭാഗമായി ടൗണിലേക്ക് പ്രവേശിക്കുന്ന ചരക്കുവാഹനങ്ങളുടെ കണക്കെടുക്കും. അഞ്ച് കേന്ദ്രങ്ങളിലായി മൂന്നു ദിവസം രാവിലെ ആറു മുതല്‍ വൈകിട്ട് എട്ടുവരെയാണ് കണക്കെടുപ്പ്. ഇതിനായി പോലീസ് സഹായം ലഭ്യമാക്കും. സിഗ്നല്‍ ബോര്‍ഡുകളും അനുബന്ധ സംവിധാനങ്ങളും നവീകരിക്കും. ഫുട്പാത്തുകള്‍ വൃത്തിയാക്കും. കെ.കെ. റോഡില്‍ ഇലക്ട്രിസിറ്റി കേബിളിംഗ് സംവിധാനം ഏര്‍പ്പെടുത്തും. അണ്ടര്‍ പാസേജ് നിര്‍മ്മിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി നല്കാന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്റ്റ് രാധാ വി. നായര്‍, ജില്ലാ കളക്ടര്‍ മിനി ആണ്റ്റണി, ജില്ലാ പോലീസ് മേധാവി സി. രാജഗോപാല്‍, മുനിസിപ്പല്‍ ചെയര്മാന് സണ്ണി കല്ലൂറ്, എ.ഡി.എം. ടി.വി. സുഭാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: