കോട്ടയം: വടിവാളുകാട്ടി ആളുകളെ ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്നംഗം സംഘത്തിലെ രണ്ടു പേരെ പോലീസ് പിടികൂടി. ഇന്നലെ രാത്രി പത്തരയോടെ അനശ്വര തിയേറ്ററിനു സമീപത്തെ ഇടവഴിയിലാണ് സംഭവം. തിരുവാതുക്കല്‍ വട്ടപ്പറമ്പില്‍ സുബിന് (26), പതിനഞ്ചില്‍ച്ചിറ ഫിലിപ്പ് (23) എന്നിവരാണ് പിടിയിലായത്. ഇവരോടൊപ്പം ഉണ്ടായിരുന്ന അനൂപ് പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. ബാറില്‍ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയ ഇവര്‍ വഴിയില്‍ നിന്നവരുമായി എന്തോ പറഞ്ഞ് വഴക്കുണ്ടായി. തുടര്‍ന്നാണ് വടിവാള്‍ ഉയര്‍ത്തി ഭീഷണി മുഴക്കിയത്. സംഭവം അറിഞ്ഞെത്തിയ വെസ്റ്റ് എസ്ഐ ടോമി സെബാസ്റ്റ്യണ്റ്റെ നേതൃത്വത്തിലുള്ള പോലീസാണ് അക്രമി സംഘത്തെ കുടുക്കിയത്. ഇവര്‍ നേരത്തേ ഏതെങ്കിലും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നു പരിശോധിച്ചു വരികയാണ് പോലീസ്. പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട അനൂപിനെ പിടിക്കാന്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: