കോട്ടയം: നാഗമ്പടത്തെ അനധികൃത സുവിശേഷകേന്ദ്രം പൊളിച്ചുമാറ്റാന്‍ കോട്ടയം നഗരസഭ നവംബര്‍ ൨ന് ഉത്തരവ് നല്‍കിയിട്ടും ഇതുവരെ നടപ്പാക്കാന്‍ തയ്യാറാകാത്തതിണ്റ്റെ പിന്നില്‍ കളക്ട്രേറ്റും തങ്കുപാസ്റ്ററും തമ്മലുള്ള അവിശുദ്ധ ബന്ധത്തിണ്റ്റെ തെളിവാണെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ഭാരവാഹിയോഗം കുറ്റപ്പെടുത്തി. മുനി. ആക്ടനുസരിച്ച് ആരാധനാലയത്തിന് കളക്ടറുടെ മുന്കൂറ് അനുമതി വേണമെന്നിരിക്കെ യാതൊരു രേഖയും അനുമതിയും ഇല്ലാതെ നാഗമ്പടത്ത് നടക്കുന്ന അനധികൃത സുവിശേഷകേന്ദ്രത്തിനെതിരെ നിരവധി പരാതികളും പ്രക്ഷോഭങ്ങളും നടത്തിയിട്ടും യാതൊരു നടപടിയുമെടുക്കാത്ത കളക്ടറുടെ നിലപാട് ഹിന്ദുക്കളോടുള്ള വെല്ലുവിളിയാണന്നും ഭാരവാഹിയോഗം അഭിപ്രായപ്പെട്ടു. അനധികൃത സുവിശേഷകേന്ദ്രത്തിനെതിരെയുള്ള സമരം ൧൫൦-ാം ദിവസത്തിലേക്ക് കടന്നിട്ടും നഗരസഭ ഉത്തരവ് നടപ്പാക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെങ്കില്‍ കോട്ടയം നഗരം ഇന്നേവരെ കാണാത്ത സമരമുഖത്തിന് സാക്ഷ്യം വഹിക്കുമെന്ന് ഹിന്ദുഐക്യവേദി നേതാക്കളായ എം.വി.ഉണ്ണികൃഷ്ണന്, പൂഴിമേല്‍ രണരാജന്‍, ശ്രീകാന്ത് തിരുവഞ്ചൂറ്‍, പ്രകാശ് കുമ്മനം, എം.എസ്മനു, മധു കാരാപ്പുഴ, അജിത്ത് പനച്ചിക്കാട്, ഉണ്ണികൃഷ്ണന് ആലാമ്പള്ളി, ബിനു തിരുവഞ്ചൂറ്‍, മധു പുന്നത്തുറ എന്നിവര്‍ മുന്നറിയിപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: