മൂവാറ്റുപുഴ: ജില്ലയിലെ കെ എസ് ആര് ടി സി സര്‍വ്വീസുകള്‍ മുടങ്ങുന്നത് പതിവാകുന്നു. ആവശ്യത്തിന് കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരുടെയും കുറവുമൂലമാണ് സര്‍വ്വീസ് മുടക്കം പതിവാകുന്നത്. പ്രതിദിനം 100ഓളം സര്‍വ്വീസുകളാണ് ജില്ലയില്‍ മുടങ്ങുന്നത്.
റിസര്‍വ്വ് കണ്ടക്ടര്‍മാരുടെ ഒഴിവില്‍ കയറിയവര്‍ പി എസ് സി വഴി മറ്റ് ജോലി കിട്ടി പോകുന്നതും മാര്‍ച്ച് അവസാം വിരമിക്കുന്നവര്‍ മുന്‍കൂട്ടി ലീവെടുക്കുന്നതും പ്രധാന കാരണമായി സര്‍വ്വീസിനെ ബാധിച്ചിരിക്കുന്നു.
മൂവാറ്റുപുഴ ഡിപ്പോയില്‍ പ്രതിദിനം 88 സര്‍വ്വീസുകളാണ് നടത്തുന്നത്. ഇതില്‍ എട്ടോളം സര്‍വ്വീസുകള്‍ പല്പോഴായി മുടങ്ങുന്നുണ്ട്. പുതിയതായി തുടങ്ന്ഘിയ ലോ ഫ്ലോര്‍ സര്‍വ്വീസും ഇതില്‍ പെടും. ജില്ല ഡിപ്പൊയില്‍ നിന്ന് പതിനഞ്ചിലധികം സര്‍വ്വീസുകളാണ് ദിനം പ്രതി മുങ്ങുന്നത്.
മൂവാറ്റുപുഴ ഡിപ്പൊയില്‍ മാത്രം 30 ജീവനക്കാരുടെ കുറവുണ്ട്. ഇത് പരിഹരിക്കണമെന്ന് എ റ്റി ഒയുംടെ ആവശ്യം ഇതുവരെയും സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. ജീവനക്കാര്‍ കുറയുമ്പോഴും യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് വിവിധ പ്രദേശങ്ങളില്‍ ലോ ഫ്ലോര്‍ സര്‍വ്വീസുകള്‍ ജനപ്രതിനിധികളുടെ ആവശ്യപ്രകാരം വകുപ്പ് മന്ത്രി അനുവദിക്കുന്നുണ്ട്. എന്നാല്‍ ഈ സര്‍വ്വീസുകള്‍ കൃത്യമായി നടത്താന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍ ഇതിനെതിരെ യാത്രക്കാരുടെ പ്രതിഷേധവും ഉയരുന്നുണ്ട്.
നിലവിലുള്ള എംപാനല്‍ ജിവനക്കാര്‍ അധിക ഡ്യൂട്ടി ചെയ്താണ് ഇപ്പോള്‍ പല സര്‍വ്വീസുകളും മുടക്കം കൂടാതെ നടത്തുന്നത്. സ്ഥിര ജീവനക്കാരാവ്ടെ മിനിമം ജോലി മാത്രമാണ് ചെയ്തുവരുന്നത്.
മാര്‍ച്ചിന് മുമ്പ് കെ എസ് ആര് ടി സിക്കാവശ്യമായ ജീവനക്കാരെ നിയമിച്ചില്ലെങ്കില്‍ ദേശസാല്‍കൃത പ്രാദേശിക സര്‍വ്വീസുകളുടെ മുടക്കം വര്‍ദ്ധിക്കും. ഇതോടെ കെ എസ് ആര് ടി സിയെ ആശ്രയിക്കുന്ന യാത്രക്കാര്‍ക്ക് സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ടി വരും ഇത് ഭാവിയില്‍ കെ എസ് ആര് ടി സിയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: