ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ സാമ്പത്തിക വളര്‍ച്ച 2011-2012 വര്‍ഷം നാല് ശതമാനം വര്‍ദ്ധിച്ചതായി പാല് ധനകാര്യ മന്ത്രി അബ്ദുള്‍ ഹഫീസ് ഷെയ്ക് പറഞ്ഞു. പാക്കിസ്ഥാനും ഇറാനും തമ്മില്‍ നടക്കുന്ന സാമ്പത്തിക സമ്മേളനത്തിലാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്.
നാല് ശതമാനം വളര്‍ച്ച നേടിയത് സാമ്പത്തിക രംഗം മെച്ചപ്പെടുന്നതിന്റെ സൂചനയാണ്. ഊര്‍ജ്ജ രംഗത്തെ പ്രതിസന്ധിയാണ് പാക്കിസ്ഥാന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇറാനും പാക്കിസ്ഥാനും തമ്മില്‍ വാണിജ്യ രംഗത്തുണ്ടാക്കുന്ന കരാറ് ഇരു രാജ്യങ്ങളുടെയും വളര്‍ച്ചക്ക് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: