കോട്ടയം: ശ്രീശങ്കര പരമ്പരയില്‍പ്പെട്ട കാഞ്ചികാമകോടി പീഠം മഠാധിപതി ജഗദ്ഗുരു ജയേന്ദ്രസരസ്വതി സ്വാമികള്‍ക്ക് എല്ലാ ഹൈന്ദവസംഘടനകളുടെയും കോട്ടയം പൗരാവലിയുടെയും ഭക്തജനങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ ൯ന് വൈകിട്ട് ൫.൩൦ന് സ്വീകരണം നല്‍കും. വൈകിട്ട് കോട്ടയം പള്ളിപ്പുറത്തുകാവിലെത്തുന്ന ശങ്കരാചാര്യരെ അനേകം വാഹനങ്ങളുടെ അകമ്പടിയോടെ തിരുനക്കര ക്ഷേത്രകവാടത്തിലേയ്ക്ക് പൂര്‍ണ്ണകുംഭം നല്കി സ്വീകരിക്കും. വൈകിട്ട് ൬ന് തിരുനക്കര ശിവശക്തി ഓഡിറ്റോറിയത്തില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ സ്വീകരണസമ്മേളനം നടക്കും. സംഘാടകസമിതി ചെയര്മാന് എം.എസ്.പത്മനാഭന് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തിരുവനന്തപുരം സംബോധ് ഫൗണ്ടേഷനിലെ പൂജ്യസ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി മുഖ്യപ്രഭാഷണവും ജഗദ്ഗുരു ജയേന്ദ്രസരസ്വതി സ്വാമികള്‍ അനുഗ്രഹപ്രഭാഷണവും നടത്തും. സംഘാടകസമിതി സെക്രട്ടറി എച്ച്.രാമനാഥന് സ്വാഗതവും കണ്‍വീനര്‍ പി.ദാസപ്പന് നായര്‍ നന്ദിയും രേഖപ്പെടുത്തും. ഭാരതത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ച് ധര്‍മ്മപ്രചാരണം നടത്തുന്ന ജഗദ്ഗുരുവിനെ ദര്‍ശിക്കുന്നതിനും അനുഗ്രഹം നേടുന്നതിനും ഭക്തജനങ്ങള്‍ക്കും അവസരമുണ്ടെന്നും സ്വാഗതസംഘം ചെയര്മാന് എം.എസ്.പത്മനാഭന്, വൈസ്ചെയര്‍മാന്‍ ജി.മോഹനനചന്ദ്രന്, ജനറല്‍ സെക്രട്ടറി എച്ച്.രാമനാഥന്, ജനറല്‍ കണ്‍വീനര്‍ പി.ദാസപ്പന് നായര്‍, കണ്‍വീനര്‍ എസ്.ശങ്കര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: