കോട്ടയം: മദ്യത്തിനും ലഹരി മരുന്നുകള്‍ക്കും അടിമകളായവരുടെ മോചനത്തിനുള്ള ശ്രമം ഊര്‍ജ്ജിതമാക്കണമെന്ന് റവന്യൂമന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന് നിര്‍ദേശിച്ചു. മദ്യത്തിനും മയക്കുമരുന്നുകള്ക്കുമെതിരായി എക്സൈസ് വകുപ്പ് സംഘടിപ്പിച്ച കൂട്ടയോട്ടം കളക്ട്രേറ്റ് വളപ്പില്‍ ഫ്ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിലുംമറ്റും ലഹരി പദാര്‍ത്ഥങ്ങള്‍ വില്ക്കു ന്നത് തികച്ചും അപകടകരമായ സാഹചര്യം സൃഷ്ടിക്കും. ഇതിനെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കേണ്ടതുണ്ട്. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ ബോധവത്കരണത്തിന് എക്സൈസ് വകുപ്പ് സ്വീകരിച്ചുവരുന്ന നടപടികള്‍ പ്രശംസാര്‍ഹമാണ്-മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്റ്റ് രാധാ വി. നായര്‍, ജില്ലാ കളക്ടര്‍ മിനി ആണ്റ്റണി, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.എ. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. അസിസ്റ്റണ്റ്റ് കമ്മീഷണര്‍ പി.കെ. മനോഹരന്, ജില്ലാ സ്പോര്‍ട്സ് ഓഫീസര്‍ പി.പി. തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. കൂട്ടയോട്ടത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ ലഹരിവിരുദ്ധ ക്ളബുകളില്‍ അംഗങ്ങളായ വിദ്യാര്‍ത്ഥികളും എക്സൈസ് വകുപ്പ് ജീവനക്കാരും അണിനിരന്നു. തിരുനക്കര ഗാന്ധി സ്ക്വയറില്‍ കൂട്ടയോട്ടം സമാപിച്ചതിനെത്തുടര്‍ന്ന് മുനിസപ്പല്‍ ചെയര്മാന് സണ്ണി കല്ലൂറ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: