കറുകച്ചാല്‍: ചമ്പക്കര കൂരാനിയ്ക്കല് ഷിജോ ജോസഫിനെ ഒരു സംഘമാളുകള്‍ മാരകായുധങ്ങളുമായി വീട്ടില്‍ കയറി ആക്രമിച്ചു.5-തീയതി ഞായറാഴ്ച രാത്രി 10.45 നോടെയാണ് സംഭവം. ചമ്പക്കര പള്ളിപെരുന്നാളിനോടനുബന്ധിച്ചു നടന്ന മാജിക്ഷോ കഴിഞ്ഞ് ഷിജോയും ഭാര്യയും രണ്ടരവയസ്സുള്ള മകനുമായി വീടിനു സമീപം വഴിയില്‍ വെച്ചാണ് വടിവാളും നെഞ്ചക്കും ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ആക്രമിസംഘം ആക്രമിച്ചത്. ഭയപ്പെട്ട ഷിജോയും കുടുംബവും വീട്ടില്‍ ഓടികയറി. പിന്നാലെ എത്തിയ ആക്രമിസംഘം വീടിനുള്ളില്‍ കയറി ആക്രമിക്കുകയായിരുന്നു. ഭയന്നു വിറച്ച് ഷിജോയുടെ ഭാര്യ ബോധരഹിതയായി വീഴുകയും ഷിജോയിക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഉടന്‍തന്നെ കറുകച്ചാല്‍ പോലീസ് സ്ഥലത്തെത്തി. ജെസ്ബിന്‍, അഭിലാഷ്, അഭിലാഷ് എന്നിവരെ കസ്റ്റടിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: