ചങ്ങനാശേരി: പായിപ്പാട്ട് ആര്‍എസ്എസ് അനുഭാവിയുടെ വീട് എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ഞായറാഴ്ച രാത്രി 2മണിയോടെ പായിപ്പാട് തോട്ടായില്‍ കടവില്‍ പുത്തന്‍വീട്ടില്‍ അജിത്തി(20)ണ്റ്റെ വീടാണ് അക്രമികള്‍ തകര്‍ത്തത്. അക്രമത്തില്‍ അജിത്തിണ്റ്റെ അമ്മ ഓമനയ്ക്ക്(45) ഗുരുതരപരിക്കേറ്റു. രണ്ടാഴ്ചമുമ്പ് പായിപ്പാട് കവലയില്‍ അജിത്ത് സുഹൃത്തുമായി സംസാരിച്ചു നില്ക്കുന്നതിനിടയില് ആയിരുന്നു ആദ്യം സംഭവമുണ്ടായകുന്നത്. ഇതുസംബന്ധിച്ച് അജിത്ത് തൃക്കൊടിത്താനം പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് ഏകപക്ഷീയമായി പെരുമാറുകയായിരുന്നു വെന്ന് അജിത്ത് പറഞ്ഞു. അന്ന് അക്രമികള്‍ക്കെതിരെ യാതൊരു നടപടികളുമെടുത്തിരുന്നുമില്ല. പോലീസില്‍ പരാതി നല്‍കിയെന്ന് കാരണത്താലായിരുന്നു കഴിഞ്ഞ ദിവസം പത്തോളം വരുന്ന എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ അജിത്തിണ്റ്റെ വീട് അക്രമത്തിനിരയാക്കിയത്. അക്രമത്തില്‍ പരിക്കേറ്റ അജിത്തിണ്റ്റെ അമ്മ ചങ്ങനാശേരി ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. പായിപ്പാട് റിസാഫ്(20), അജ്മല്‍(20), റഫീക്ക്(21), ഷാനൂപ്(20), നിസാം(21) തുടങ്ങിയവരാണ് അക്രമത്തിനു നേതൃത്വം നല്‍കിയതെന്ന് പറയുന്നു. പായിപ്പാട്ട് നിരോധിക്കപ്പെട്ട സംഘടനയായ സിമിയുടെ പ്രവര്‍ത്തനം നടക്കുന്നതായും ആരോപണമുണ്ട്. രാത്രികാലങ്ങളില്‍ നമ്പര്‍ പ്ളേറ്റില്ലാത്ത വാഹനങ്ങള്‍ പായിപ്പാട്ട് എത്താറുണ്ടെന്നും വ്യാപാരികള്‍ പറയുന്നു. പോലീസിണ്റ്റെ ഏകപക്ഷീയമായ പെരുമാറ്റം അവസാനിപ്പിക്കണമെന്നും പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്നും ആര്‍എസ്എസ് നേതൃത്വം ആവശ്യപ്പെട്ടു. സംഭവത്തില്‍ ആര്‍എസ്എസ് താലൂക്ക് കാര്യകാരി പ്രതിഷേധിച്ചു. ആര്‍എസ്എസ് താലൂക്ക് കാര്യവാഹക് പി.ഡി.ബാലകൃഷ്ണന്, ബിജെപി ജില്ലാ വൈസ്പ്രസിഡണ്റ്റ് എം.ബി.രാജഗോപാല്‍, മണ്ഡലം പ്രസിഡണ്റ്റ് എന്‍.പി.കൃഷ്ണകുമാര്‍, ജന.സെക്രട്ടറി പി.സുരേന്ദ്രനാഥ് തുടങ്ങിയവര്‍ പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: