കോട്ടയം: നാഗമ്പടത്തെ കഞ്ചാവ് മാഫിയയെ ഒതുക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നാട്ടകാരുടെ വക സമ്മാനം. പനയകഴുപ്പ് റെഡിസണ്റ്റ്സ് വെല്‍ഫെയര്‍ അസോസിയേഷണ്റ്റെ മൊമെണ്റ്റോ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സമ്മാനിച്ചു. ജില്ലാ പോലീസ് ചീഫിണ്റ്റെ ഓഫീസില്‍ ചേര്‍ന്ന ലളിതമായ ചടങ്ങില്‍ ജില്ലാ പോലീസ് ചീഫ് സി.രാജഗോപാല്‍, ഡിവൈഎസ്പി പി.ഡി.രാധാകൃഷ്ണപിള്ള, വെസ്റ്റ് സിഐ എ.ജെ.തോമസ്, ഈസ്റ്റ് സിഐ റിജോ പി ജോസഫ് എന്നിവര്‍ക്ക് മൊമെണ്റ്റോ നല്കി. അടുത്ത നാളില്‍ നാഗമ്പടത്തു നടന്ന രണ്ടു കൊലപാതക കേസുകളില്‍ വേഗം പ്രതികളെ അറസ്റ്റു ചെയ്തതിനും നാഗമ്പടത്തെ കഞ്ചാവ് മാഫിയയെ ഒതുക്കിയതിനുമാണ് മൊമെണ്റ്റോയെന്ന് റെഡിഡണ്റ്റ്സ് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു. ഭാരവാഹികളായ കെ.വി.ബാബു, അഡ്വ.ജിതേഷ് ജെ. ബാബു, എം.മധു, ആണ്റ്റണി, ജോസഫ്, എസ്.രാജേഷ് ദിലീപ് കുമാര്‍, എസ്.സാം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: