തലയോലപ്പറമ്പ്: രണ്ട് വ്യത്യസ്ത അപകടങ്ങളില്‍ മൂന്ന് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ തലയോലപ്പറമ്പ് കെഎസ്ഇബി ഓഫീസിന് മുന്നിലുണ്ടായ അപകടത്തില്‍ കാക്കനാട് കരുവാക്കല്‍ തേവക്കല്‍ ഗിരീഷി (26) നാണ് പരിക്കേറ്റത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയ്ക്ക് ഭക്ഷണവുമായി പോയ ഇദ്ദേഹത്തിണ്റ്റെ ബൈക്കില്‍ എതിരെവന്ന ജീപ്പ് ഇടിക്കുകയായിരുന്നു. ഗിരീഷിനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകീട്ട് 4.15 ന് തലപ്പാറ ഇറക്കത്തില്‍ ടെലിഫോണ്‍ പോസ്റ്റില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ പിറവം തെക്കേക്കുടിയില്‍ സിറിള്‍ ജോസ് (32), ബൈക്കിന് പിന്നിലിരുന്ന മണ്ണത്തൂറ് കാഞ്ഞിരത്തിങ്കല്‍ ജിന്‍സ് (33) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ പൊതിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: