ചങ്ങനാശേരി: ബിജെപി പ്രവര്‍ത്തകനായ മനയ്ക്കച്ചിറങ്ങ പുതുവേലി വീട്ടില്‍ പി.എം.സാജനെ(30) പോലീസ് അകാരണമായി മര്‍ദ്ദിച്ചു. ഞായറാഴ്ച വൈകിട്ട് സാജണ്റ്റെ അച്ഛനെ രണ്ടുപേര്‍ കൂടി മര്‍ദ്ദിക്കുന്നതുകണ്ട് തടസ്സം പിടിക്കാനെത്തിയതായിരുന്നു സാജന്. ഈ സമയം ചങ്ങനാശേരി എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി പ്രതികളെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി. ബിജെപി നേതാക്കളെത്തി എസ്ഐയുമായി പ്രശ്നം പരിഹരിച്ച് പിരിഞ്ഞുപോയതിനുശേഷം സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ അല്ലാതിരുന്ന ഹെഡ്കോണ്സ്ററബിള് ഓമനക്കുട്ടന് എന്ന പോലീസുകാരന് സാജനെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കി. സംഭവത്തെ തുടര്‍ന്ന് ബിജെപി നേതാക്കളെത്തി സാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അകാരണമായി മര്‍ദ്ദിച്ച പോലീസുകാരനെതിരെ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ സമരപരിപാടികളാരംഭിക്കുമെന്ന് അറിയിച്ചുകൊണ്ട് സിഐയ്ക്കു പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: