കോട്ടയം: മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനെ ശക്തിപ്പെടുത്തണമെന്നാവശ്യപ്പെടുന്ന പ്രമേയത്തിണ്റ്റെ അടിസ്ഥാനത്തില്‍ ഔദ്യോഗിബില്ലുകളും പ്രമേയങ്ങളും സംബന്ധിച്ച നിയമസഭാസമിതിയുടെ തെളിവെടുപ്പ് ഫെബ്രുവരി 14ന് രാവിലെ 10.30ന് കോട്ടയം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ടി.എന്‍. പ്രതാപന് എം.എല്‍.എ. അധ്യക്ഷനായ സമിതിയില്‍ എം.എല്‍.എ.മാരായ അന്‍വര്‍ സാദത്ത്, പി.ബി. അബ്ദുള്‍ റസാഖ്, ബാബു എം. പാലിശേരി, പി.എ. മാധവന്, പി. തിലോത്തമന്, ബി.ഡി. ദേവസി എന്നിവര്‍ അംഗങ്ങളാണ്. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യവകുപ്പ് ഡയറക്ടര്‍, ഡ്രഗ്സ് കണ്ട്രോളര്, കേരള സ്റ്റേറ്റ് മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടര്‍, കോട്ടയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ ഡ്രഗ്സ് കണ്ട്രോളര്, എന്‍.ആര്.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍, ജില്ലാ ഡ്രഗ് വെയര്‍ഹൗസ് മാനേജര്‍, ആരോഗ്യവകുപ്പിലെ മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്ന് സമിതി തെളിവെടുപ്പ് നടത്തും. സംഘടനാപ്രതിനിധികള്‍ക്കും വ്യക്തികള്‍ക്കും സമിതി മുമ്പാകെ തെളിവ് നല്‍കാം. നിര്‍മാണ കമ്പനികളും വിതരണക്കാരും വ്യാപാരികളും ചേര്‍ന്ന് മരുന്നുകളുടെ വില അന്യായമായി വര്‍ദ്ധിപ്പിച്ച് ജനങ്ങളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനെ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ൨൦൧൧ ഒക്ടോബര്‍ ൨൮ന് നിയമസഭ പാസ്സാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: