കോട്ടയം: മലയാള ഭാഷയെയും സംസ്കാരത്തെയും പരിപോഷിപ്പിക്കേണ്ടത് നമ്മുടെ പ്രധാന കര്‍ത്തവ്യമാണെന്ന് കലാമണ്ഡലം വൈസ്ചാന്‍സലര്‍ പി.എന്‍.സുരേഷ് പ്രസ്താവിച്ചു. മാങ്ങാനം പൊതിയില്‍ ഗുരുകുലത്തിണ്റ്റെ ൧൭-ാം വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. താരതമ്യേന ഭാഷാസ്നേഹം കുറവുള്ള ഒരു ജനതയാണ് മലയാളികള്‍. നമ്മുടെ സാംസ്കാരിക പൈതൃകത്തെപ്പറ്റി നാം അജ്ഞരാണ്. എഴുത്തച്ഛനെയോ ശ്രീനാരായണഗുരുവിനെയോ നാം അറിയാന്‍ ശ്രമിക്കുന്നില്ല. വെബ്സൈറ്റിലെ വിവരങ്ങള്‍ നോക്കിയും അവാര്‍ഡുകളുടെ പെരുപ്പം നോക്കിയുമാണ് നാം ആളുകളെ ബഹുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതിയില്‍ ഗുരുകുലം പ്രസിഡണ്റ്റ് ഡോ.പി.വി.വിശ്വനാഥന് നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. കഥകളി സംസ്ഥാന അവാര്‍ഡ് നേടിയ മാത്തൂറ് ഗോവിന്ദന്‍കുട്ടി ആശാനെ ചടങ്ങില്‍ ആദരിച്ചു. ബസേലിയസ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ജേക്കബ് കുര്യന് ഓണാട്ട്, ഡോ.വി.എ.ഫിലിപ്പ്, പ്രൊഫ. തോമസ് കുരുവിള, ശ്യാം എം.എസ്. എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനാനന്തരം പൊതിയില്‍ ഗുരുകുലത്തിണ്റ്റെ നങ്ങ്യാര്‍കൂത്ത്, കൂടിയാട്ടം എന്നിവ അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: