മൂവാറ്റുപുഴ: അടുത്ത പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്യാന്‍സര്‍ ചികിത്സയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ സാധാരണക്കാര്‍ക്ക് പ്രാപ്യമായ രീതിയില്‍ ജില്ലാ ആശുപത്രികളില്‍ സജ്ജീകരിക്കുമെന്നും, ഇതിന് വേണ്ട നടപടികള്‍ സ്വീരിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തികള്‍ക്ക് വേണ്ടി കേന്ദ്ര ആരോഗ്യമന്ത്രി വിവിധ സംസ്ഥാനങ്ങളിലെ ജില്ലാ ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് വരികയാണെന്നും കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി കെ. സി വേണുഗോപാല്‍ പറഞ്ഞു. കോതമംഗലം രൂപതാ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സമൃദ്ധിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ക്യാന്‍സര്‍ ദിനാചരമ സാന്ത്വനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഔഷധമേഖലയിലുള്ള വിലവര്‍ദ്ധനവ് തടയുവാന്‍ അനിവാര്യമായ നിയന്ത്രണങ്ങള്‍ വേണ്ടത് ചെയ്യുവാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും, ക്യാന്‍സര്‍ പോലുള്ള മാരക അസുഖത്തിന് ആവശ്യം സാന്ത്വനം പോലുളള പദ്ധതികളാണെന്നും അദ്ദേഹം പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ക്രൈസ്തവ സഭകള്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ മഹത്വരമാണെന്നു, ദൈവപുത്രനെ മനുഷ്യനായി ചിത്രീകരിച്ച് സമീപഭാവിയില്‍ ചിലര്‍ നടത്തുന്ന വിവാദങ്ങള്‍ അനാവശ്യമാണെന്നും ഇത് ബൈബിളിലെ രണ്ടാം പ്രമാണത്തിന്റെ ലംഘനവും, ആരാധനയില്‍ സ്വന്തം ഇഷ്ടപ്രകാരം വെള്ളം ചേര്‍ക്കലാണെന്നും യേശു ക്രിസ്തുവിനെ സി പി എം ഉപയോഗിച്ചതിലെ വിവാദങ്ങളെ പരാമര്‍ശിച്ച് മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ജോസഫ് വാഴയ്ക്കന് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വനിതാ വുമണ്‍ ഓഫ് ദ ഇയര്‍ ഷീബ അമീര്‍ ക്യാന്‍സര്‍ ദിന സന്ദേശം നല്കി. നഗരസഭ ചെയര്മാന് യു.ആര്.ബാബു, സമൃദ്ധി പ്രസി. ഘോഷ് യോഹന്നാന്, ഡോ. പോള്‍ കല്ലിങ്കല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: