യു.എന്‍: സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെതിരെ ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിച്ച പ്രമേയം പരാജയപ്പെട്ടു. റഷ്യയും ചൈനയും പ്രമേയം വീറ്റോ ചെയ്യുകയായിരുന്നു. ഇന്ത്യ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. പ്രമേയം പക്ഷപാതപരമാണെന്ന് ആരോപിച്ചാണ് റഷ്യ വീറ്റോ ചെയ്തത്.
രക്ഷാസമിതിയിലെ മറ്റ് 13 അംഗങ്ങളും അനുകൂലമായ നിലപാടാണ് എടുത്തത്. റഷ്യയുടെയും ചൈനയുടെയും നിലപാട് നിരാശാജനകമാണെന്ന് അമേരിക്ക പ്രതികരിച്ചു. സിറിയയില്‍ ഇനിയുണ്ടാകുന്ന രക്തച്ചൊരിച്ചിലിന് ചൈനയും റഷ്യയുമാകും ഉത്തരവാദികളെന്ന് യു.എന്നിലെ അമേരിക്കന്‍ അംബാസഡര്‍ പറഞ്ഞു. സിറിയയില്‍ അസദിനെതിരെ നാള്‍ക്കുനാള്‍ പ്രക്ഷോഭം ശക്തിപ്പെട്ടു വരികയാണ്.
പ്രക്ഷോഭകാരികളും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചവരുടെ എണ്ണം 300 കവിഞ്ഞു. ടാങ്കുകളും, മോട്ടോറുകളും ഉപയോഗിച്ചാണ് പ്രക്ഷോഭകാരികളെ സൈന്യം നേരിട്ടത്. അസദ് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തില്‍ ഇതിനകം അയ്യായിരം പേര് മരിച്ചുവെന്നാണ് കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: