കോട്ടയം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന എംജി സര്‍വ്വകലാശാലയെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് എംജി സര്‍വ്വകലാശാല എംപ്ളോയീസ് സംഘം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ധനവകുപ്പ് മന്ത്രി കെ.എം.മാണിക്ക് എംപ്ളോയീസ് സംഘം ഭാരവാഹികളായ കെ.എസ്.പ്രദീപ്, കെ.രാജഗോപാല്‍, ആര്.വെങ്കിടേശ്വരന് എന്നിവര്‍ നിവേദനം നല്കി. ൧൯൮൩ല്‍ പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ എംജി സര്‍വ്വകലാശാലയ്ക്ക് അന്നത്തെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ നിന്നും നീക്കിവച്ച തുകയുടെ ശതമാനക്കണക്കിലാണ് ഇപ്പോഴും സര്‍ക്കാര്‍ ഗ്രാണ്റ്റ് നല്‍കുന്നത്. കേരള സര്‍വ്വകലാശാല വിഭജിച്ചുണ്ടാക്കിയ എംജി സര്‍വ്വകലാശാല വളര്‍ന്ന് വികസിച്ചപ്പോഴും ഈ അനുപാതത്തിന് വ്യത്യാസമുണ്ടായില്ല. അതിനാല്‍ കേരളയ്ക്ക് ൮൯ കോടി രൂപാ ഗ്രാണ്റ്റായി ലഭിക്കുമ്പോള്‍ എംജിക്ക് ൩൭കോടി മാത്രമാണ് ലഭിക്കുന്നത്. ഈ അസമത്വം മൂലം സര്‍വ്വകലാശാലയുടെ സാമ്പത്തിക അടിത്തറ തകരുകയാണ്. ജീവനക്കാര്‍ കൂട്ടത്തോടെ വിരമിക്കുന്ന നടപ്പുസാമ്പത്തിക വര്‍ഷത്തിലും സമീപവര്‍ഷങ്ങളിലും പെന്ഷന് ആനുകൂല്യങ്ങള്‍ നല്കാന് വന്‍തുകതന്നെ വേണ്ടിവരും. അതോടൊപ്പം സര്‍വ്വകലാശാലയുടെ ആവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുത്തതിണ്റ്റെ കോടിക്കണക്കിനുള്ള നഷ്ടപരിഹാരത്തുകയും ചെലവായിക്കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വണ്‍ടൈം ബെയിന്‍ ഔട്ട് വകുപ്പില്‍ ൩൦കോടി രൂപ സര്‍വ്വകലാശാലയ്ക്ക് അടിയന്തിരമായി നല്‍കണമെന്നും നോണ്‍-പ്ളാന്‍ ഇനത്തില്‍ ചിലവാകുന്ന തുകയ്ക്ക് തത്തുല്യമായ തുക സര്‍ക്കാര്‍ ഗ്രാണ്റ്റായി നല്‍കണമെന്നും എംപ്ളോയീസ് സംഘം ആവശ്യപ്പെട്ടു. മദ്ധ്യകേരളത്തിണ്റ്റെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് നേതൃത്വം കൊടുക്കുന്ന എംജി സര്‍വ്വകലാശാലയെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാന്‍ ധനമന്ത്രി സവിശേഷതാത്പര്യമെടുക്കണമെന്ന് എംപ്ളോസീയ് സംഘം ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: