കോട്ടയം: കോട്ടയം-ഇടുക്കി ജില്ലകളുടെ കിഴക്കന്‍ മേഖലകളെ ബന്ധിപ്പിക്കുന്ന വികസന പദ്ധതി മലയോര മേഖലയില്‍ വികസന കുതിച്ചുചാട്ടത്തിനു വഴി തെളിക്കും. ഭരണങ്ങാനം, കടപ്പാട്ടൂറ്‍, രാമപുരം, നാലമ്പലം, തേവര്‍പറമ്പില്‍ കുഞ്ഞച്ചന് കബറിടം എന്നീ തീര്‍ത്ഥാടന കേന്ദ്രങ്ങളെയും വിനോദസഞ്ചാരകേന്ദ്രങ്ങളായ ഇലവീഴാപ്പൂഞ്ചിറ, മാര്‍മല, അയ്യമ്പാറ, ഇല്ലിക്കക്കല്ല്, വാഗമണ്‍ തുടങ്ങിയ കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചു തീര്‍ത്ഥാടന ഹരിത പരിസ്ഥിതി ടൂറിസം പദ്ധതികള്‍ സംയോജിപ്പിച്ചാണ് ടൂറിസം ഹബ് രൂപീകരിക്കുന്നത്. ലക്ഷക്കണക്കിനു സഞ്ചാരികളെ ആകര്‍ഷിക്കത്തക്കവിധത്തില്‍ അന്തര്‍ദ്ദേശീയ നിലവാരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ടൂറിസവും തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഇത്രയും അടുത്ത് സ്ഥലങ്ങള്‍ സ്ഥിതിചെയ്യുന്ന മറ്റൊരു പ്രദേശം കേരളത്തിലില്ല. പദ്ധതിയുടെ ഭാഗമായി ടൂറിസം മേഖലകളുമായി ബന്ധപ്പെട്ടുള്ള റോഡുകള്‍ വിപുലീകരിക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഭരണങ്ങാനത്തുനിന്ന് പ്ളാശനാല്‍, കളത്തൂക്കടവ് വഴി ഇലവീഴാപ്പൂഞ്ചിറയിലെത്തുന്ന റോഡ് വിലുലീകരിക്കും. ഇലവീഴാപ്പൂഞ്ചിറയില്‍ നിന്ന് തലനാട് വഴി വിനോദസഞ്ചാരകേന്ദ്രമായ ഇല്ലക്കക്കല്ലിലെത്താം. തുടര്‍ന്ന് പഴുക്കാക്കാനം, മേലടുക്കം, മംഗളഗിരി വഴി മാര്‍മല അരുവി വെള്ളച്ചാട്ടത്തിന് സമീപത്തുകൂടി താഴത്തുകട്ടിപ്പാറ വഴി വാഗമണ്‍ റോഡിലെ ഒറ്റവീട്ടിയിലെത്തുന്ന പുതിയ റോഡും വികസിപ്പിക്കും. കൂടാതെ മലയോരമേഖലയായ പ്രദേശത്തുകൂടി സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിണ്റ്റെ ഭാഗമായി ട്രക്കിംഗ് സര്‍ക്യൂട്ടും സ്ഥാപിക്കും. മേലുകാവില്‍ നിന്ന് ആരംഭിച്ച് ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കക്കല്ല്, അയ്യമ്പാറ, വാഗമണ്‍ വഴി തങ്ങള്പാറയിലെത്തത്തക്കവിധമാണ് ട്രക്കിംഗ് സര്‍ക്യൂട്ട് സ്ഥാപിക്കുന്നത്. ഇതിണ്റ്റെ ഭഗാമായി ഇലവീഴാപൂഞ്ചിറയുടെ താഴ്വാരമായ കാനാം നാട്ടില്‍ ഇന്‍ഫര്‍മേഷന്‍ സെണ്റ്റര്‍ സ്ഥാപിക്കും. കൂടാതെ വാഹനപാര്‍ക്കിംഗ് സൗകര്യമൊരുക്കും. ഫുഡ് കോര്‍ട്ടും ടോയ്ലറ്റ് സംവിധാനങ്ങളും ഇവിടെ സ്ഥാപിക്കും. ഇലവീഴാപ്പൂഞ്ചിറയില്‍ നിലവില്‍ ഡിടിപിസിയുടെ റിസോര്‍ട്ട് സ്ഥിതിചെയ്യുന്ന സ്ഥലത്തു ക്യാമ്പ് സ്റ്റേഷന് സ്ഥാപിക്കും. കൂടാതെ ടെണ്റ്റടിച്ച് താമസിക്കുന്നതിനുള്ള സൗകര്യവും ഇവിടെ ഒരുക്കുന്നുണ്ട്. പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഇല്ലിക്കക്കല്ലിലെ ടോപ് സ്റ്റേഷനില്‍ ടെലിസ്കോപ്പ് ടവര്‍ സ്ഥാപിക്കും. ഇവിടെ നിന്നാല്‍ ആലപ്പുഴ, എറണാകുളം, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെ വിവിധ പ്രദേശങ്ങള്‍ മനോഹരമായി കാണാം. മഴക്കാലത്ത് ഇടമിന്നല്‍ സാദ്ധ്യതയുള്ളതിനാല്‍ രക്ഷാചാലകങ്ങളും സ്ഥാപിക്കും. അയ്യമ്പാറയിലും തങ്ങള്‍പാറയിലും ക്യാമ്പ് സ്റ്റേഷനുകളും ടോയ്ലറ്റ് സൗകര്യങ്ങളും കോഫി സ്റ്റാളുകളും സ്ഥാപിക്കും. നൂറുകണക്കിന് തീര്‍ത്ഥാടകരും സഞ്ചാരികളും എത്തുന്ന വാഗമണ്ണിനു സമീപം വഴിക്കടവില്‍ പോലീസ് സ്റ്റേഷനും അത്യാധുനിക സൗകര്യങ്ങളോടെ ഗസ്റ്റ് ഹൗസും സ്ഥാപിക്കാനും പദ്ധതിയുണ്ട്. പദ്ധതിയുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും രാഷ്ട്രീയ കക്ഷിനേതാക്കളെയും പങ്കെടുപ്പിച്ച് ൭ന് അയ്യമ്പാറയില്‍ ശില്പശാല നടത്തും. ശില്പശാലയില് ടുറിസം മന്ത്രി കെ.പി.അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കും. ധന-നിയമമന്ത്രി കെ.എം.മാണി ശില്പശാല ഉദ്ഘാടനം ചെയ്യും. കേരള ഗവ.ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് ആമുഖ പ്രഭാഷണവും കോട്ടയം എംപി ജോസ് കെ.മാണി മുഖ്യപ്രഭാഷണവും നടത്തും. ടൂറിസം സെക്രട്ടറി റ്റി.കെ.മനോജ്കുമാര്‍ ഐഎഎസ് ടൂറിസം ഡയറക്ടര്‍ റാണിജോര്‍ജ്ജ് ഐഎഎസ്, ജില്ലാ കളക്ടര്‍ മിനി ആണ്റ്റണി ഐഎഎസ് എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: