തെഹ്റാന്: യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള പെട്രോളിയം കയറ്റുമതി ഇറാന് കുറച്ചു. ചില യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള എണ്ണ കയറ്റുമതിയില്‍ കുറവുവരുത്തുന്നതായും മറ്റ് രാജ്യങ്ങളുടെ കാര്യം പിന്നീട് പരിഗണിക്കുമെന്നും ഇറാന് പെട്രോളിയം മന്ത്രി റൊസ്താം ഖ്വാസെമിയെ ഉദ്ധരിച്ച് ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യേണ്ടതില്ലെന്ന് യൂറോപ്യന്‍ യൂണിയന് നേരത്തെ തീരുമാനിച്ചിരുന്നു. ഇറാന്റെ സെന്‍ട്രല്‍ ബാങ്കുമായി ഇടപാടു നടത്തുന്ന എല്ലാ സ്ഥാപനങ്ങളേയും ഇതില്‍ നിന്നും തടഞ്ഞുകൊണ്ട് ഒബാമ ഈ വര്‍ഷം ആദ്യം ഉത്തരവിട്ടിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 25 ശതമാനം ഇറാനിയന്‍ പെട്രോളിയമാണ് വിറ്റഴിച്ചതെന്ന് യൂറോപ്യന്‍ യൂണിയന് കണക്കാക്കുന്നു. ഇറാന് എണ്ണ കയറ്റുമതിയില്‍ കുറവുവരുത്തുകയാണെങ്കില് അത് ആഗോളതലത്തില്‍ എണ്ണ വിപണിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഇറാന്റെ ആണവ പരിപാടികള്‍ തടയുന്നതിന്റെ ഭാഗമായാണ് ഇറാനുമേല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും തീരുമാനിച്ചത്. അതേസമയം ഇറാനെതിരായി സൈനിക നടപടികള്‍ സ്വീകരിക്കില്ലെന്ന് ജര്‍മനി വ്യക്തമാക്കി. ഇറാനെ ആണവ ശക്തിയായി വളര്ന്നുകാണാന് യൂറോപ്പ് ആഗ്രഹിക്കുന്നില്ലെന്നും തെഹ്റാന് എതിരെയുള്ള ഉപരോധം നീട്ടാനാണ് തീരുമാനമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ, സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്, ഗുയ്ഡോ വാസ്റ്റര്വെല്ലി എന്നിവരടങ്ങിയ സമിതി വ്യക്തമാക്കി. ഇറാന്റെ ആണവ പദ്ധതി ആ രാജ്യത്തിന് മാത്രമല്ല ലോകത്തിനാകെ ഭീഷണിയായിരിക്കുമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: