വാഷിങ്ടണ്‍: അമേരിക്ക സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും വളരെ വേഗം കരകയറികൊണ്ടിരിക്കുകയാണെന്നും സാമ്പത്തിക നില മികച്ച തോതില്‍ വളര്‍ച്ച പ്രാപിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രസിഡന്റ് ബരാക്ക് ഒബാമ.
ഈ ജനുവരിയില്‍ ബിസിനസ് രംഗത്തു മാത്രം 257,000 പുതിയ ജോലി അവസരങ്ങള്‍ ഉണ്ടായതായും ഒബാമ അവകാശപ്പെട്ടു. തൊഴിലില്ലാത്തവരുടെ എണ്ണം 8.3 ശതമാനം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ 23 മാസത്തിനിടയ്ക്ക് 3.7 മില്ല്യണ്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: