വാഷിങ്ടണ്‍: തടവിലാക്കിയ ഭീകരരെ വിട്ടു തരണമെന്ന് ആവശ്യപ്പെട്ട് താലിബാന് നേതാവ് മുല്ല ഒമര്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് കത്തയച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷമാണ് കത്തയച്ചത്. എന്നാല്‍ കത്ത് മുല്ല ഒമറിന്റേതു തന്നെയാണോ എന്ന് അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല.
താലിബാന്റെ സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും മുല്ല ഒമറിന്റെ ഭാഗത്തു നിന്ന് ആദ്യമായാണ് ഇത്തരമൊരു കത്ത് ലഭിക്കുന്നതെന്ന് ഒബാമ ഭരണകൂടം അറിയിച്ചു. കത്തില്‍ ഒപ്പില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. 1960 ല്‍ അഫ്ഗാനിലെ പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച മുല്ല ഒമറിന് ഒരു കണ്ണിനു മാത്രമേ കാഴ്ചയുള്ളൂ.
സോവിയേറ്റ് അധിനിവേശകാലത്താണു ഇയാള്‍ താലിബാനില്‍ അംഗമാകുന്നത്. അതിനു മുന്‍പു മുജാഹിദ്ദീന്‍ സംഘടനയില്‍ അംഗമായിരുന്നു. അമേരിക്കന്‍ അധിനിവേശത്തോടെയാണ് ഇയാള്‍ക്ക് അഫ്ഗാനില്‍ നിന്ന് ഒളിച്ചോടേണ്ടി വന്നത്.
ഇപ്പോള്‍ പാക്-അഫ്ഗാന് അതിര്‍ത്തിയിലാണ് മുല്ല ഒമര്‍ കഴിയുന്നതെന്ന് അമേരിക്ക കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: