കൊച്ചി: സ്വര്‍ണവില പവന് 160 രൂപ കൂടി 20,800 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധനയോടെ 2,600 രൂപയാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ആഗോള വിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയിലെ വില ട്രോയ് ഔണ്‍സിന് 0.03 ഡോളര്‍ വര്‍ധനയോടെ 1756.77 ഡോളര്‍ നിരക്കിലെത്തി.
യൂറോപ്യന്‍ കടപ്രതിസന്ധിയെത്തുടര്‍ന്ന് ആഗോള സാമ്പത്തിക രംഗത്ത് തുടരുന്ന അനിശ്ചിതത്വങ്ങളെത്തുടര്‍ന്നാണ് സ്വര്‍ണത്തിന്റെ വില ഉയരത്തില്‍ തുടരുന്നത്. ഡോളറടക്കമുള്ള മറ്റ് നിക്ഷേപമാര്‍ഗങ്ങളില്‍നിന്നും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറുന്നതും വില കൂടാനുള്ള കാരണങ്ങളിലൊന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: