ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ തോക്കുധാരികള്‍ തട്ടിക്കൊണ്ടു പോയ ഹിന്ദു വ്യാപാരിയെ പോലീസ് മോചിപ്പിച്ചു. ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ നടത്തിയ റെയ്ഡിനൊടുവിലാണു വ്യാപാരിയെ മോചിപ്പിച്ചത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
വിജയ് കുമാര്‍ എന്നയാളെയാണു ബുധനാഴ്ച വൈകിട്ട് അക്രമികള്‍ തട്ടിക്കൊണ്ടു പോയത്. മസ്തങ് നഗരത്തിലെ പ്രധാന മാര്‍ക്കറ്റില്‍ നിന്നു വീട്ടിലേക്കു പോവുകയായിരുന്ന വിജയ് കുമാറിനെ ആയുധധാരികള്‍ തോക്കു ചൂണ്ടി തട്ടിക്കൊണ്ടു പോവുകയായിരുന്നു.
പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേ നടന്നു വരുന്ന അക്രമങ്ങള്‍ക്കെതിരേ ബലൂചിസ്ഥാന്‍ നിയമസഭയ്ക്കു മുന്പില് ഹിന്ദു സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തയിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ബലൂചിസ്ഥാനില്‍ ഒരു ഡസനോളം ഹിന്ദുക്കളെ തട്ടിക്കൊണ്ടു പോയിട്ടുണ്ട്.
അതിക്രമങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ നിരവധി ഹിന്ദു കുടുംബങ്ങള്‍ ഇന്ത്യയില്‍ അഭയം തേടാന്‍ അപേക്ഷ നല്കി കാത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: