ലണ്ടന്‍: ഒത്തുകളി വിവാദത്തില്‍ ഇംഗ്ലണ്ടില്‍ ശിക്ഷിക്കപ്പെട്ട പാക് ക്രിക്കറ്റ് താരം മുഹമ്മദ് അമീര്‍ ജയില്‍ മോചിതനായി. മൂന്നു മാസത്തെ ശിക്ഷയ്ക്കു ശേഷമാണു ഡോര്‍സെറ്റിലെ പോര്‍ട്ട് ലാന്‍ഡ് ജയിലില്‍ നിന്ന് അമീര്‍ മോചിതനായത്. ആറു മാസത്തേയ്ക്കായിരുന്നു ശിക്ഷയെങ്കിലും നല്ല നടപ്പു പരിഗണിച്ചു നേരത്തേ വിട്ടയ്ക്കുകയായിരുന്നു.
2010 ഓഗസ്റ്റില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ മനപ്പൂര്‍വം നോബോള്‍ എറിയാന്‍ കോഴവാങ്ങി എന്ന കുറ്റത്തിനാണ് അമീര്‍ ഉള്‍പ്പെടെ മൂന്നു കളിക്കാര്‍ക്കു കോടതി ജയില്‍ ശിക്ഷ വിധിച്ചത്. കൂട്ടു പ്രതികളായ സല്മാന് ഭട്ടിനും മുഹമ്മദ് ആസിഫിനും ഒരു വര്‍ഷത്തെ തടവാണു വിധിച്ചത്. എന്നാല്‍ വിചാരണയ്ക്കിടെ കുറ്റം സമ്മതിച്ചതിനാല്‍ അമീറിന് ആറു മാസത്തെ തടവു മാത്രമെ വിധിച്ചുള്ളൂ.
എന്നാല്‍ മൂന്നു പേര്‍ക്കും ഐ.സി.സി അഞ്ചു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. താരങ്ങളെ കൂടാതെ വാതുവയ്പ്പ് ഏജന്റ് മഹ് സര് മജീദിനും കോടതി ജയില്‍ ശിക്ഷ വിധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: