വാഷിങ്ടണ്‍: ചൈനയുമായി ഇന്ത്യ അതിര്‍ത്തി സംഘര്‍ഷത്തിന് തയ്യാറെടുക്കുന്നുവെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം ഡയറക്ടര്‍ ജെയിംസ് ക്ലാപ്പര്‍ പറഞ്ഞു. അതിര്‍ത്തിയില്‍ സൈന്യത്തിന്റെ ശക്തി ഇന്ത്യ നിരന്തരം വര്‍ദ്ധിപ്പിച്ചു വരികയാണെന്നും അദ്ദേഹം പറയുന്നു.
അതിര്‍ത്തി പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് ഇരു രാജ്യങ്ങളും പ്രസ്താവനകള്‍ ഇറക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും ഏഷ്യ-പസഫിക് മേഖലയിലും ചൈനയുടെ സാന്നിദ്ധ്യം ഇന്ത്യയെ അലോസരപ്പെടുത്തുന്നുണ്ടെന്നും അമേരിക്കന്‍ സെനറ്റിന്റെ രഹസ്യാന്വേഷണ വിഭാഗം സെലക്ട് കമ്മിറ്റിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നതായി ക്ലാപ്പര്‍ വ്യക്തമാക്കി.
ചൈനയുമായി ഒരു അതിര്‍ത്തി സംഘര്‍ഷം ആസന്നമല്ലെങ്കിലും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് സേനാവിന്യാസത്തിനൊപ്പമെത്തുന്നതിന് വേണ്ടി അതിരിത്തിയില്‍ ഇന്ത്യയും സൈനിക ശക്തി കൂട്ടുന്നുണ്ട്. കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ അമേരിക്കയുടെ സേനയുടെ പിന്തുണ ഇന്ത്യ ആവശ്യപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം തങ്ങളുടെ എല്ലാ അതിര്‍ത്തി രാജ്യങ്ങളുമായി ചൈന സമാധാന ബന്ധമാണ് ആഗ്രഹിക്കുന്നതെങ്കിലും രാജ്യത്തിന്റെ പരാമാധികാരത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള വെല്ലുവിളി ഉയര്‍ന്നാല്‍ സമാധാന പാത വെടിയുമെന്നും ചൈന നിലപാട് എടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരമാര്‍ശിക്കുന്നുണ്ട്.
ഏഷ്യയിലും പുറത്തുള്ള വിദേശീയ മേഖലകളിലും ഓപ്പറേഷനുകള്‍ നടത്തുന്നതിന് സൈന്യത്തെ ആധുനികവത്കരിക്കുന്നതിനായി ചൈന ഫണ്ട് ലഭ്യമാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: