വാഷിങ്ടണ്‍: സിറിയയുടെ നടപടികള്‍ ലോക സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും ആ രാജ്യത്തിനെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ് യു.എന്നിനോട് ആവശ്യപ്പെട്ടു. സിറിയയിലെ അക്രമങ്ങള്‍ അവസാനിപ്പിക്കാതെ അവിടെ ഒരു ജനാധിപത്യ പുന:പ്രക്രിയ ആരംഭിക്കാനാകില്ലെന്നും അവര്‍ പറഞ്ഞു.
സിറിയയുടെ നടപടികള്‍ ലോകരാജ്യങ്ങള്‍ക്ക് ഭീഷണിയായി മാറുന്നുവെന്ന കാര്യം ഐക്യര്യരാഷ്ട്ര സഭ മുന്‍കൈയെടുത്ത് അധികാരികളെ അറിയിക്കണമെന്നും ഹിലരി ആവശ്യപ്പെട്ടു. യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ ഇക്കാര്യം ഉന്നയിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം സിറിയന്‍ ഭരണകൂടത്തിന് അനുകൂല നിലപാടുമായി റഷ്യ രംഗത്തെത്തി. സിറിയന്‍ പ്രശ്നം അവസാനിപ്പിക്കാന്‍ മോസ്കോയില്‍ ചര്‍ച്ച നടത്താന്‍ തയാറാണെന്നു റഷ്യ അറിയിച്ചു. സിറിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെടുകയും അക്രമം ദിനംപ്രതി കൂടി വരുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്. എന്നാല്‍ വാഗ്ദാനം സിറിയന്‍ പ്രതിപക്ഷം തള്ളി.
യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ സിറിയയ്ക്കെതിരേ പ്രമേയം വന്നാല്‍ അതിനെ എതിര്‍ത്തു വോട്ട് ചെയ്യുമെന്നും റഷ്യ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: