പള്ളുരുത്തി: നിര്‍മാണഘട്ടത്തില്‍ തന്നെ തകര്‍ന്ന ചെല്ലാനം കണ്ടക്കടവ് റോഡിന് പുനര്നിര്മാണത്തിനാവശ്യമായത തുക അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചെല്ലാനം വികസനജാഗ്രത സമിതിയുടെ നേതൃത്വത്തില്‍ തോപ്പും പടി ബിഒടി പാലം ഉപരോധിച്ചു. ചെല്ലാനം ഗ്രാമത്തില്‍നിന്നും സ്വകാര്യബസ്സുകളിലും മറ്റുവാഹനങ്ങളിലും രാവിലെ മുതല്‍ എത്തിത്തുടങ്ങിയ നാട്ടുകാര്‍ രാവിലെ പത്തുമണിയോടെ ബിഒടി ജംഗ്ഷന് ഉപരോധിക്കുകയായിരുന്നു. സമരത്തിന്റെ രൂക്ഷത അറിയാതെ എത്തിയ വാഹനങ്ങള്‍ പശ്ചിമകൊച്ചിയില്‍ കുടുങ്ങി. എറണാകുളം നഗരവുമായി പശ്ചിമകൊച്ചിക്ക് ബന്ധപ്പെടാവുന്ന പാലം ഉപരോധം ഒന്നര മണിക്കൂര്‍ നീണ്ടതോടെ ജനം അക്ഷരാര്‍ത്ഥത്തില്‍ ദുരിതത്തിലാവുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ സമരത്തിന് എത്തിയിരുന്നു. ഭരണകക്ഷി എംഎല്‍എ മാര്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ മുദ്രാവാക്യം മുഴക്കിയാണ് ജനം സമരത്തില്‍ അണിചേര്‍ന്നത്.
ജനകീയ സമരത്തെ അര്‍ഹിക്കുന്ന ഗൗരവത്തോടെ കണ്ടില്ലായെങ്കില്‍ ജനപ്രതിനിധികളെ ഉപരോധിക്കുന്നതുള്‍പ്പെടെയുള്ള സമരങ്ങള്‍ക്ക് രൂപം നല്‍കുമെന്ന് വികസനജാഗ്രത സമിതി ചെയര്മാന് ടി.എ.ഡാല്ഹിന് പറഞ്ഞു. സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊള്ളയായ വാഗ്ദാനങ്ങള്നല്കി ജനങ്ങളെ കബളിപ്പിക്കുന്ന നടപടികളില്‍നിന്നും ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും പിന്തിരിയണമെന്നും, റോഡ് നിര്‍മാണത്തിന് ആവശ്യമായ ഭരണാനുമതിനല്‍കി മാര്‍ച്ച് 31നകം നല്‍കുമെന്നും ഡാല്‍ഫിന്‍ ആവശ്യപ്പെട്ടു. മൂലമ്പള്ളി കോര്‍ഡിനേഷന്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍, ബാബു പള്ളിപ്പറമ്പില്‍, അഡ്വ.ഫ്രാന്‍സീസ് നിക്സണ്, പി.ഡി.പ്രവീണ്‍, പി.ജെ.ആംസ്ട്രോങ്ങ്, ഗാസ്പര്‍ കളത്തിങ്കല്‍, കെ.ആര്.ചന്ദ്രന് എന്നിവര്‍ സമരപരിപാടികള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: