ഗെയിന്‍സ് വിക്ക്: ഫ്ലോറിഡയില്‍ ഗെയിന്‍സ് വിക്കിന് തെക്ക് ഇന്റര്‍ സ്റ്റേറ്റ് 75 ഹൈവേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ കൂട്ട അപകടത്തില്‍ പത്തുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കു പറ്റി. മൂടല്‍ മഞ്ഞും കനത്ത പുകയും പടര്‍ന്നതാണ് അപകടത്തിന് കാരണമായത്.
പന്ത്രണ്ടിലേറെ കാറുകളും ആറ് ട്രാക്ടര്‍ ട്രയിലറുകളുമാണ് അപകടത്തില്‍ തകര്‍ന്നത്. കൂട്ടിയിടിയില്‍ തകര്‍ന്ന വാഹനങ്ങളില്‍ ചിലതിന് തീപിടിച്ചു. സമീപത്തെ കുറ്റിക്കാടുകള്‍ക്ക് തീപിടിച്ചാണ് പുകപടര്‍ന്നത്. മനപൂര്‍വ്വം തീയിട്ടതാണോ എന്ന് പോലീസ് അന്വേഷിക്കുന്നു.
റോഡില്‍ തൊട്ടുമുന്നില്‍ പോകുന്ന വാഹനം പോലും കാണാനാവാത്ത വണ്ണം പുകയും മണ്ണും നിറഞ്ഞു നിന്നതാണ് അപകടം രൂക്ഷമാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദൃശ്യത കുറവാണെന്നഉള്ളത് അവഗണിച്ച് അതിവേഗ പാതയായതിനാല്‍ വാഹനങ്ങള്‍ അതിവേഗതയില്‍ ഓടിച്ചതാണ് അപകടം വിളിച്ചു വരുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: