ഇസ്ലാമാബാദ്: മെമ്മോഗേറ്റ് വിവാദത്തില്‍പ്പെട്ട അമേരിക്കയുടെ മുന്‍ പാക് സ്ഥാനപതി ഹുസൈന് ഹഖാനിക്ക് പാക്കിസ്ഥാന് വിട്ട് വെളിയില്‍ പോകുന്നതിന് സുപ്രീംകോടതി അനുമതി നല്കി. മെമ്മോഗേറ്റ് വിവാദത്തെ തുടര്‍ന്ന് ഹഖാനിക്ക് സ്ഥാനം നഷ്ടപ്പെട്ടിരുന്നു.
ഹഖാനി പുറത്തു പോയിവന്നാലുടന്‍ താന്‍ വെളിയില്‍ പോയതിന്റെ എല്ലാ വിവരങ്ങളും നാല് ദിവസത്തിനുള്ളില്‍ രെജിസ്ട്രാര്‍ക്കു മുന്പില് സമര്‍പ്പിക്കണമെന്ന് ഒമ്പത് അംഗങ്ങളുള്ള ബഞ്ച് വിധിയില്‍ പറഞ്ഞു. പാക് അമേരിക്കന്‍ ബിസിനസുകാരനായ മന്‍സൂര്‍ ഇജാസ് അലീഖാനാണ് സീക്രട്ട് മെമ്മോ വിവാദം വെളിയില്‍ കൊണ്ടുവന്നത്.
ഒസാമ ബിന്‍ലാദന്റെ മരണത്തെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ സൈനിക അട്ടിമറിയുണ്ടാകുമെന്ന് ഭയന്ന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അമേരിക്കയ്ക്ക് രഹസ്യ മെമ്മോ അയച്ചു എന്നായിരുന്നു വിവാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: