ഇസ്ലാമബാദ്: പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് നല്ല വ്യക്തിത്വത്തിനുടമയാണെന്ന് പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി. കാശ്മീര്‍ പ്രശ്നമുള്‍പ്പെടെ ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലുള്ള നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ ചര്‍ച്ചകള്‍ പുനരാരംഭിച്ചുകഴിഞ്ഞു. വാണിജ്യബന്ധം മെച്ചപ്പെടുത്തുന്നത് ഇരുരാജ്യങ്ങള്‍ക്കും കൂടുതല്‍ പ്രയോജനകരമാണ്. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഗിലാനി പറഞ്ഞു.
അയല്‍രാജ്യമായ അഫ്ഗാനിസ്ഥാനുമായുളള ബന്ധത്തിന് പാക്കിസ്ഥാന് പ്രാധാന്യം കല്പ്പിക്കുന്നു. അഫ്ഗാനിസ്ഥാനില്‍ സ്ഥിരതയും സമാധാനവും ഉണ്ടാവണമെന്നാണ് ആഗ്രഹിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ സമാധാനവും സ്ഥിരതയും വികസനവും പുനഃസ്ഥാപിക്കുന്നതിലെ പ്രധാന പങ്കാളിയായി ആ രാജ്യം കണക്കാക്കുന്നത് പാക്കിസ്ഥാനെയാണ്. ജനാധിപത്യത്തെയും സ്ഥിരതയെയും പട്ടാളം അനുകൂലിക്കുന്നതിനാല്‍ രാജ്യത്ത് ഇനി പട്ടാള അട്ടിമറിക്കുള്ള സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: