ദാവോസ്: പാക്കിസ്ഥാനില്‍ സൈന്യത്തിന്റെ കാലം കഴിഞ്ഞൂവെന്ന് തെഹ്രീക് ഇ-ഇന്‍സാഫ് പാര്‍ട്ടി സ്ഥാപകനും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന് ഖാന് പറഞ്ഞു. ശരിയായ ജനാധിപത്യം എന്താണെന്ന് വരുംനാളുകളില്‍ ലോകത്തിന് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
സ്വിറ്റ്സര്‍ലണ്ടിലെ ദാവോസില്‍ ലോകസാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇമ്രാന് ഖാന്. മുംബൈ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജമാ അത്ത് ഉദ്ദവയുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കുന്നതിനെയും ഇമ്രാന് ഖാന് ന്യായീകരിച്ചു. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് അമേരിക്ക താലിബാന് സഹായം തേടിയിരുന്നില്ലേ എന്ന മറുചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്.
ഭീകരവാദികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് താന്‍ ശ്രമിക്കുന്നതെന്നും അതില്‍ എന്താണിത്ര തെറ്റെന്നും ഇമ്രാന് ഖാന് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: