കൊച്ചി: 42 വര്‍ഷം മുമ്പത്തെ ഓര്‍മകള്‍ പുതുക്കി മഹാരാജാസ് കോളേജിലെ സ്പെഷ്യല്‍ ബിഎസ്സി പൂര്‍വ വിദ്യാര്‍ത്ഥികള്‍ ആലുവ വൈഎംഎസിഎ ക്യാമ്പ് സെന്ററില്‍ ഒത്തുചേര്‍ന്നു. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് റിട്ട. ജനറല്‍ മാനേജര്‍ പി.ബാലഗോപാലകുറുപ്പ് സംഗമം ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രസിഡന്റ് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.കെ.വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഒ.എഫ്.ജോര്‍ജ് (സ്വിറ്റ്സര്‍ലന്റ്) മുഖ്യാതിഥിയായി പങ്കെടുത്തു. കസ്റ്റംസ് മുന്‍ ചീഫ് കമ്മീഷണര്‍ വി.വി.ജയേന്ദ്രനാഥ്, ടിസിസി മുന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.എം.പി.സുകുമാരന്‍ നായര്‍, അഡ്വ.ഇ.എം.തോമസ്, അഡ്വ.മാത്യു പോള്‍, ഇന്ത്യന്‍ ബാങ്ക് റിട്ട. സീനിയര്‍ മാനേജര്‍ ഒ.എഫ്.തോമസ്, എസ്ബിടി റിട്ട. മാനേജര്‍ പി.സി.രാജന്ദ്രന്, സെന്‍ട്രല്‍ എക്സൈസ് റിട്ട. സൂപ്രണ്ട് വി.ഉണ്ണികൃഷ്ണന്, ഡോ.ഇ.എ.ഗംഗാധരന്, അഡ്വ.പി.കെ.ജി.തരകന്, വി.കെ.ഹേമലത, എം.ജെ.ജോര്‍ജ്ജ്, എ.സി.ശ്യാംരാജ്, എം.ആര്.ശശിധരന് നായര്‍, വിജയലത ബാലഗോപാല്‍ തുടങ്ങിയവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു.
പ്രൊഫ.സുകുമാര്‍ അഴീക്കോട്, പ്രൊഫ.കെ.കെ.മാത്യു, പ്രൊഫ.സുമംഗലാദേവി എന്നിവരുടേയും സംഘടനാ അംഗം എ.ടി.ദേവസ്യായുടെയും നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.
1966-69, 67-70, 68-71 എന്നീ മൂന്ന് ബാച്ചുകളിലായിട്ടാണ് അവിഭക്ത കേരള സര്‍വകലാശാല സ്പെഷ്യല്‍ ബിഎസ്സി കോഴ്സ് നടത്തിയിരുന്നത്. രണ്ടാം ഭാഷ ഒഴിവാക്കി ഒന്നാം ഭാഷ ഒന്നാം വര്‍ഷവും അനുബന്ധ വിഷയങ്ങള്‍ രണ്ടാം വര്‍ഷവും അവസാനിപ്പിച്ച് മൂന്നാം വര്‍ഷം പ്രധാന വിഷയം മാത്രമാക്കി ചുരുക്കി ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളിലാണ് പ്രസ്തുത കോഴ്സ് നടത്തിയിരുന്നത്. 3 ബാച്ചുകള്‍ക്കു ശേഷം കോഴ്സ് നിര്‍ത്തിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: