വാഷിംഗ്ടണ്‍: യുഎസ് വിദേശകാര്യ സെക്രട്ടറി ക്ലിന്റന് പൊതുജീവിതത്തില്‍നിന്നു വിരമിക്കാനൊരുങ്ങുന്നു. ഹിലരി ക്ലിന്റണ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡമോക്രാറ്റിക് പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഒബാമ ഭരണകൂടത്തില്‍ താനുണ്ടാവില്ലെന്നും ഹിലരി നേരത്തെ വെളിപ്പെടുത്തിയിരുന്നു.
അമേരിക്കന്‍ രാഷ്ട്രീയത്തില്‍നിന്നു വിരമിക്കാന്‍ തയ്യാറാണെന്നും അവര്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് ഉദ്യോഗസ്ഥരോട് പറഞ്ഞു. രാഷ്ട്രീയത്തില്‍നിന്നു വിട്ടുനില്‍ക്കാനുള്ള തീരുമാനം താനിപ്പോള്‍ ആസ്വദിക്കുകയാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സാധ്യത സംബന്ധിച്ച ചര്ച്ചകളൊന്നിലും താന്‍ പങ്കെടുക്കില്ലെന്നും ഹിലരി വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: