അബോട്ടാബാദ്: അബോട്ടാബാദിലെ സൈനിക അക്കാദമിക്ക് നേരെ റോക്കറ്റാക്രമണം. കൊല്ലപ്പെട്ട അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന് ഒളിച്ചു താമസിച്ചിരുന്ന അബോട്ടാബാദിന് സമീപത്ത് പാക് സൈനിക ക്യാമ്പിനു നേരെ അജ്ഞാതര്‍ റോക്കറ്റും ഗ്രനേഡും ഉപയോഗിച്ച് ആക്രമണം നടത്തിയതായി അധികൃതര്‍ പറഞ്ഞു. ആക്രമണത്തില്‍ ക്യാമ്പിന്റെ മതിലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആളപായമൊന്നും ഉണ്ടായില്ലെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിന്റെ ഉത്തരവാദിത്തം ആരുമേറ്റെടുത്തിട്ടില്ല. കഴിഞ്ഞവര്‍ഷം അബോട്ടാബാദില്‍ വെച്ച് അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ അമേരിക്ക സൈനിക നടപടിയിലൂടെ വധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച പാക്കിസ്ഥാന്റെയും ഇറാന്റെയും അതിര്‍ത്തി നഗരമായ ഗോദാറില് ഇറാന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഏഴ് പാക്കിസ്ഥാന് വ്യാപാരികളെ വധിച്ചിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് ഒരു വിശദീകരണവും ഇറാന് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അബ്ദു റഹ്മാന് വ്യക്തമാക്കി. എന്നാല്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹവും ഇതുവരെ വിട്ടുനല്‍കിയിട്ടില്ലെന്നും എന്നാല്‍ ഈ പ്രദേശത്ത് കള്ളക്കടത്തും തീവ്രവാദ പ്രവര്‍ത്തനങ്ങളും പതിവുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 20 വര്‍ഷമായി ഇറാനുമായി നല്ലൊരു ബന്ധം സ്ഥാപിക്കന്‍ പാക്കിസ്ഥാന് ശ്രമിക്കുന്നുണ്ടെങ്കിലും അത് ഇതുവരെ സാധിച്ചിട്ടില്ല.
കുരാം ഗോത്രവര്‍ഗ മേഖലയില്‍ വ്യാഴാഴ്ച സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലില്‍ 20 ഭീകരര്‍ കൊല്ലപ്പെടുകയും 22 സേനാംഗങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നതായി ഗവണ്മെന്റ് വക്താവ് വാജിദ് ഖാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: