കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്വകാര്യബാങ്കായ ആക്സിസ് ബാങ്ക്, സൗദിഅറേബ്യയില്‍ നിന്നും ഇന്ത്യയിലേക്ക് പണം അയക്കുന്നതിന്, സൗദിഅറേബ്യയിലെ സാമ്പാഫി നാ ന്‍ഷ്യല്‍ ഗ്രൂപ്പുമായി കരാര്‍ ഒപ്പിട്ടു. 50 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ആസ്തിയുള്ള സാമ്പാ ഫിനാന്‍ഷ്യല്‍ ഗ്രൂ പ്പിന് സൗദിഅറേബ്യയിലുടനീളം 65 ശാഖകളും 35 റെമിറ്റന്‍സ് കേന്ദ്രങ്ങളും ഉണ്ട്. സ്പീഡ് കാഷ് സെന്റര്‍ എന്നാണ് ഇവ അറിയപ്പെടുന്നത്.
ആക്സിസ് ബാങ്കിന്റെ ഏത് ബ്രാഞ്ച് വഴിയും ആക്സിസുമായി ബന്ധപ്പെട്ട 100 മറ്റ് ബാങ്കുകള്‍ വഴിയും ഇന്ത്യയിലേക്ക് സൗദി അറേബ്യയില്‍ നിന്നും പണം അയക്കാം. 24 മണിക്കൂറിനകം മേല്വിലാസക്കാരന് പണം ലഭിക്കുമെന്നതാണ് പ്രത്യേകത.
സൗദി അറേബ്യയില്‍ രണ്ട് ദശലക്ഷം നോണ്‍ റസിഡന്റ് ഇന്ത്യാക്കാര്‍ ഉണ്ടെന്ന് ആ ക്സിസ് ബാങ്ക് ട്രഷറി ആ ന്‍ഡ് ഇന്റര്‍നാഷണല്‍ ബാ ങ്കിംഗ് പ്രസിഡന്റ് പി. മുഖര്‍ജി പറഞ്ഞു. അവരുടെ ഇന്ത്യയിലുള്ള ബന്ധുക്ക ള്‍ക്ക് ഞൊടിയിടയില്‍ പണം എത്തിക്കാനുള്ള സംവിധാനം ഒരു പ്രതിബദ്ധതയായാണ് ബാങ്ക് ഏറ്റെടുത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആഗോളതലത്തില്‍തന്നെ ആക്സിസ് ബാങ്ക് ഇന്ത്യയിലേക്ക് പണം അയക്കാനുള്ള നിരവധി കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ ഏത് അക്കൗണ്ടിലേക്കും പണം അയക്കാനുള്ള ആ ക്സിസ് റെമിറ്റ് ഓ ണ് ലൈനാണ് ഇതില്‍ പ്രധാനം. ഗള്‍ഫ്, യുഎസ്എ, യൂറോപ്പ്, യുകെ, ഏഷ്യ, ആസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.
ഇന്ത്യയില്‍ ആക്സിസ് ബാങ്കിന് 1493 ശാഖകളും 8326 എടിഎമ്മുകളുമുണ്ട്. ഇന്ത്യയിലെ 971 നഗരങ്ങളില്‍ ബാങ്കിന് സാന്നിധ്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: